»   »  കാസനോവ മാവേലിക്കൊപ്പം വരും

കാസനോവ മാവേലിക്കൊപ്പം വരും

Posted By:
Subscribe to Filmibeat Malayalam
Casanova
മോഹന്‍ലാലിന്റെ പ്രസ്റ്റീജ് ചിത്രമായ കാസനോവ ഓണത്തിന്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് മൂവി ആഗസ്റ്റ് 31നാണ് ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

കാസനോവയുടെ ക്ലൈമാക്‌സ് ഷൂട്ടിങ് ദുബയില്‍ പുരോഗമിയ്ക്കുകയാണ്. ദുബയ്ക്ക് പുറമെ ബാങ്കോക്കാണ് കാസനോവയുടെ മറ്റൊരു പ്രധാന ലൊക്കേഷന്‍.ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കോടീശ്വരനായ ഒരു ഇന്റര്‍നാഷണല്‍ ഫഌവര്‍ മര്‍ച്ചന്റായാണ് ലാല്‍ അഭിനയിക്കുന്നത്, പ്രണയം ഒരു ഹരമായി കൊണ്ടുനടക്കുന്ന കഥാപാത്രം. അയാള്‍ അകപ്പെടുന്ന പ്രശ്‌നങ്ങളാണ് കാസനോവയുടെ പ്രമേയം. മോളിവുഡ് ഇന്നുവരെ കാണാത്ത തരത്തിലുള്ള ആക്ഷന്‍രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റുകളിലൊന്നാണ്.

ലക്ഷ്മി റായി, റോമ, ശ്രീയ സരണ്‍, സഞ്ജന, ജഗതി, ലാലു അലക്‌സ് എന്നിങ്ങനെ വന്‍താരനിര തന്നെ കാസനോവയില്‍ അഭിനയിക്കുന്നുണ്ട്. ലാലിന്റെ ഓണച്ചിത്രം സീസണിലെ മറ്റു സിനിമകള്‍ക്കെല്ലാം വന്‍ ഭീഷണിയാവുമെന്ന് ഉറപ്പാണ്.

English summary
Casanova, that will feature Superstar Mohanlal as a rich flower businessman in all over world was scheduled to be Mohanlal's this year's Onam release

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam