»   » ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ശരാശരിയില്‍ ഒതുങ്ങി

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ശരാശരിയില്‍ ഒതുങ്ങി

Posted By:
Subscribe to Filmibeat Malayalam
Christian brothers
മോഹന്‍ലാലിനെ നായകനാക്കി ജോഷി ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ മൂവി ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ (സി.ബി.) ബാലന്‍സ് ഷീറ്റ് നിരാശാജനകം. എഴുപതാം ദിവസത്തില്‍ ഈ ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളില്‍ നിന്ന് വിടവാങ്ങുമ്പോള്‍ നിര്‍മാതാവിന് ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയാണ്.

അഞ്ചാം വാരത്തില്‍ കളക്ഷനില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് പ്രധനനഗരങ്ങളിലെ തിയറ്ററുകളില്‍ സിനിമയുടെ പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായി ദിലീപ്, ശരത് കുമാര്‍, സുരേഷ് ഗോപി എന്നിവര്‍ അണിനിരന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് വമ്പന്‍ ഓപ്പണിങാണ് റിലീസ് സെന്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമെന്ന റെക്കാര്‍ഡോടെയാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മോശമില്ലാത്ത പ്രേക്ഷകാഭിപ്രായം നേടിയിട്ടും ഈ മള്‍ട്ടിസ്റ്റാര്‍ മൂവിയ്ക്ക് ലോങ്‌റണ്‍ ലഭിയ്ക്കാഞ്ഞത് സിനിമാവൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

പത്ത് കോടി രൂപയ്ക്ക് നിര്‍മ്മിച്ച ചിത്രം മെഗാഹിറ്റാവുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസ് റണ്‍ അവസാനിയ്ക്കുമ്പോള്‍ ഒരു ശരാശരി സിനിമചിത്രമായി സി.ബി. ഒതുങ്ങുകയാണ്.

അതേ സമയം ലാലിന്റെ തന്നെ മറ്റൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ചൈനാ ടൗണിന്റെ കാര്യം ഭേദമാണ്. ആശീര്‍വാദ് ഫിലിംസിന്റെ വിപണനതന്ത്രങ്ങളും മറ്റും സിനിമയെ രക്ഷപ്പെടുത്തിയെന്നാണ് അറിയുന്നത്. നൂറ് തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ 48ാം ദിവസം പിന്നിടുമ്പോള്‍ 12 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ഇതില്‍ ആറ് കേന്ദ്രങ്ങളില്‍ നൂണ്‍ ഷോ ആയാണ് ചൈനാ ടൗണ്‍ തുടരുന്നത്. 8.5 കോടി രൂപയ്ക്കാണ് ഈ സിനിമയുടെ ഫസ്റ്റ് പ്രിന്റായത്.

തിയറ്ററുകളില്‍ തുടരുന്ന മൂന്നാമത്തെ മള്‍ട്ടിസ്റ്റാര്‍ ചിത്രം സീനിയേഴ്‌സിന് ഇപ്പോഴും നല്ല കളക്ഷനാണ്. 4.5കോടിയ്ക്ക് തീര്‍ന്ന ചിത്രം ഇതിനോടകം മുടക്കുമുതല്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. നാലാഴ്ച പിന്നിടുമ്പോള്‍ 63 കേന്ദ്രങ്ങളില്‍ സീനിയേഴ്‌സ് തുടരുന്നുണ്ട്.

English summary
After a breath taking initial, the multistarrer from senior director Joshy, 'Christian brothers had ended its Box Office run at seventy days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam