»   » ലൈംഗിക സിനിമകള്‍ പ്രശ്‌നങ്ങളുണ്ടാക്കും: സി.വി

ലൈംഗിക സിനിമകള്‍ പ്രശ്‌നങ്ങളുണ്ടാക്കും: സി.വി

Posted By:
Subscribe to Filmibeat Malayalam
CV Balakrishnan
കണ്ണൂര്‍:സമൂഹത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ പെരുകുന്ന ഇക്കാലത്ത് ലൈംഗിക ഉത്തേജനം നല്‍കുന്ന സിനിമകള്‍ പുനര്‍നിര്‍മിക്കുന്നതു സാമൂഹിക അതിക്രമമാണെന്നു സാഹിത്യകാരനും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്‍.

സിനിമയില്‍ നിരര്‍ഥകമായ പുനര്‍നിര്‍മിതികള്‍ ആഘോഷിക്കുന്ന കാലമാണിത്. 25 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ സിനിമകളാണ് ചെത്തിയും മിനുക്കിയും വീണ്ടുമിറങ്ങുന്നത്. ലൈംഗികതയുടെ ചേരുവകള്‍ ഉണ്ടായിരുന്ന ഇത്തരം സിനിമകള്‍ വീണ്ടും നിര്‍മിക്കുന്നത് വിപണി മാത്രം ലക്ഷ്യമിട്ടാണ്. ഇത് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും- അദ്ദേഹം പറഞ്ഞു.

പഴയ കാലത്തെ സാമൂഹികസാഹചര്യങ്ങളില്‍ നിന്നു രൂപം കൊണ്ട ചിത്രങ്ങള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ പ്രസക്തിയില്ല. മാറിയ സാഹചര്യങ്ങളില്‍ നിന്നു പുത്തന്‍ കഥകള്‍ സൃഷ്ടിക്കണം. അന്യഭാഷാചിത്രങ്ങളില്‍ നിന്ന് കഥകള്‍ മോഷ്ടിക്കുന്ന പ്രവണതയും മലയാളത്തില്‍ കൂടിവരികയാണ്- അദ്ദേഹം ചൂണ്ടിക്കാ്ട്ടി.

സിനിമയിലെ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനായി പ്രമേയം ഉണ്ടാക്കുന്നതിനോട് യോജിപ്പില്ലെന്നു സംവിധായകന്‍ മധു കൈതപ്രം പറഞ്ഞു. സിനിമയ്ക്കു ജീവിതത്തിന്റെ വേഗം മതി. കൃതിമവേഗം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓര്‍മ മാത്രം എന്ന സിനിമയുടെ അണിയറ ശില്‍പ്പികളെ പങ്കെടുപ്പിച്ചു പ്രസ് ക്‌ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

English summary
Script writer CV Balakrishnan said that the new trend of remaking old classic movies like Rathinirvedam will create social issues becauser of the subjects,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam