»   » വിവാദം ചിത്രത്തെ കൊല്ലുന്നു: സോഹന്‍ റോയ്

വിവാദം ചിത്രത്തെ കൊല്ലുന്നു: സോഹന്‍ റോയ്

Posted By:
Subscribe to Filmibeat Malayalam
Sohan Roy
ഡാം 999ന് തമിഴ്‌നാട്ടിലേര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ സംവിധായകന്‍ സോഹന്‍ റോയ് സുപ്രീം കോടതിയെ സമീപിച്ചു. തമിഴ്‌നാട് സര്‍ക്കാറിന്റെ നടപടി ചലച്ചിത്രപ്രവര്‍ത്തകരുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹര്‍ജി നല്‍കിയത്.

കേന്ദ്ര, തമിഴ്‌നാട് സെന്‍സര്‍ ബോര്‍ഡുകള്‍ സിനിമാപ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിനിമ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ല. സിനിമ കാണുകപോലും ചെയ്യാതെയാണ് നിരോധനം നടപ്പാക്കിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാ്ടില്‍ സിനിമ നിരോധിച്ചത് തന്റെ കണക്കുകൂട്ടലുകള്‍ക്ക് വന്‍ തിരിച്ചടിയായെന്ന് ദില്ലിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തില്‍ ചിത്രത്തിന് നല്ല കളക്ഷനുണ്ട്. തമിഴ്‌നാട്ടില്‍ കേരളത്തേക്കാളും മൂന്നിരട്ട് പ്രേക്ഷകരെ പ്രതീക്ഷിച്ചിരുന്നു, അപ്പോഴാണ് വിലക്കുവന്നത്.

സിനിമയെക്കുറിച്ച് ഇന്റര്‍നെറ്റിലും മറ്റും മോശം പ്രചാരണം നടക്കുന്നുണ്ട്. ഇത് ഓസ്്കാര്‍ നാമനിര്‍ദ്ദേശത്തിനും വിദേശരാജ്യങ്ങളിലെ റിലീസിനും തിരിച്ചടിയാണ്. സിനിമശ്രദ്ധിക്കപ്പെടാന്‍ വിവാദം സഹായിച്ചു. എന്നാല്‍ ഇപ്പോള്‍ അത് തിരിച്ചടിയാവുകയാണ്- അദ്ദേഹം പറഞ്ഞു.

'ഡാം 999' ഒരുക്കുന്നതില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം തന്നെ സ്വാധീനിച്ചെങ്കിലും സിനിമയ്ക്ക് ആഗോള കാഴ്ചപ്പാടാണുള്ളതെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കി. ലോകത്തെ കാലഹരണപ്പെട്ട 4,000ത്തോളം ഡാമുകളെക്കുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്. തമിഴരുടെ വികാരം വ്രണപ്പെടുത്തുന്നതൊന്നും സിനിമയിലില്ല. സിനിമാനിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ പങ്കാളികളായത് തമിഴ്‌നാട്ടുകാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Debutante filmmaker Sohan Roy, whose film Dam 999 has triggered a political storm in Tamil Nadu, on Wednesday moved the Supreme Court seeking removal of the ban on his movie in the state,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam