»   » സന്ധ്യാമോഹന്റെ മാസ്റ്ററില്‍ ദിലീപ്

സന്ധ്യാമോഹന്റെ മാസ്റ്ററില്‍ ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Dileep
പാപ്പി അപ്പച്ചയുടെ സൂപ്പര്‍ഹിറ്റ് വിജയത്തോടെ കൂടുതല്‍ കോമഡി ചിത്രങ്ങള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് ദിലീപ്. മികച്ച കോമഡി സബജ്കടുകളുമായി തന്നെ സമീപിയ്ക്കുന്ന സംവിധായകരെയൊന്നും താരം നിരാശപ്പെടുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിനാണ് ദിലീപ് ഏറ്റമൊടുവില്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്. മലയാളത്തിലെ നമ്പര്‍ വണ്‍ തിരക്കഥാകൃത്തുക്കളായ സിബി കെ തോമസ്-ഉദയ് കൃഷ്ണ ടീം ആണ് മാസ്റ്ററിന്റെ കഥ, തിരക്കഥ, സംഭാഷണം രചിയ്ക്കുന്നത്. ചിത്രത്തിലെ നായികയടക്കമുള്ള താരങ്ങളുടെ കാര്യത്തില്‍ തീരുമാനമാവുന്നതേയുള്ളൂ.

ചിത്രീകരണം തുടരുന്ന രണ്ട് സിനിമകളുടെ ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാസ്റ്റര്‍ ആരംഭിയ്ക്കാനാണ് ദിലീപ് തീരുമാനിച്ചിരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam