twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രതിനിര്‍വേദം കോടതിയില്‍; മേനകക്കെതിരെ പരാതി

    By Ajith Babu
    |

    Rathi Nirvedam
    2011ല്‍ മലയാളത്തിലെ മെഗാഹിറ്റ് ചിത്രങ്ങളിലൊന്നായ രതിനിര്‍വേദം വീണ്ടും വാര്‍ത്തകളില്‍. വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നെങ്കിലും രതിനിര്‍വേദം ബോക്‌സ് ഓഫീസില്‍ നേടിയ അഭൂതപൂര്‍വമായ വിജയം ചലച്ചിത്രരംഗത്തിന് വലിയ ആശ്വാസം പകര്‍ന്നിരുന്നു.

    ഇപ്പോള്‍ രതിനിര്‍വേദത്തിന്റെ തെലുങ്ക് ഡബ്ബ് വന്‍വിജയം കൊയ്തതിന് പിന്നാലെ ചിത്രത്തിന്റെ വിതരണക്കാര്‍ കോടതിയിലെത്തിയിരിക്കുകയാണ്.

    ചിത്രത്തിന്റെ വിതരണക്കാരനായ ജികെ കുട്ടിയാണ് ബാംഗ്ലൂര്‍ മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറത്ത് രതിനിര്‍വേദത്തിന്റെ വിതരണാവകാശം തനിയ്ക്കാണെന്നും ഇത് ലംഘിച്ച് ചിത്രം ആന്ധ്രയില്‍ റിലീസ് ചെയ്തുവെന്നുമാണ് പരാതിയിലുള്ളത്.

    ചിത്രം നിര്‍മിച്ച മേനക സുരേഷിനും ആന്ധയിലെ വിതരണക്കമ്പനിയുടമ ശോഭന ജയ് വന്തിനുമെതിരെയാണ് കുട്ടി പരാതി നല്‍കിയിരിക്കുന്നത്. പരാതി ഫയലില്‍ സ്വീകരിച്ച ചിക്‌പേട്ട് പൊലീസിനോട് പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.

    English summary
    Rathi Nirvedam , the sensually explicit film, raised a few eye brows when the remake was released in June this year and it turns to a hit too. The movie is making further news due to a dispute over distributionrights of the film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X