»   » ഈ ശ്യാമിലി ബേബിയല്ല

ഈ ശ്യാമിലി ബേബിയല്ല

Posted By:
Subscribe to Filmibeat Malayalam
Shalini
ബേബിയായും പിന്നെ കൗമാരക്കാരിയുമായൊക്കെ മലയാളം-തമിഴ്‌ സിനിമാ പ്രേക്ഷകരുടെ ഓമനയായി മാറിയ ശ്യാമിലി വീണ്ടുമെത്തുന്നു. ബോയ്‌സ്‌ ഫെയിം സിദ്ധര്‍ത്ഥ്‌ നായകനാവുന്ന ഒയ്‌ എന്ന തെലുങ്ക്‌ ചിത്രത്തിലൂടെ നായികാ വേഷത്തിലാണ്‌ ശ്യാമിലി വെള്ളിത്തിരയില്‍ പുതിയ തുടക്കം കുറിയ്‌ക്കുന്നത്‌.

ഇടക്കാലത്ത്‌ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും ഒട്ടേറെ അവസരങ്ങള്‍ ശ്യാമിലിയെ തേടിയെത്തിയിരുന്നെങ്കിലും മികച്ചൊരു അവസരത്തിന്‌ വേണ്ടി താരം കാത്തിയിരിയ്‌ക്കുകയായിരുന്നു.

ജൂലായ്‌ 3ന്‌ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ശാലീന വേഷമാണ്‌ ശ്യാമിലിയ്‌ക്ക്‌ ലഭിച്ചിരിയ്‌ക്കുന്നത്‌. ശാമിലിയുടെ പുതിയ മുഖം ചിത്രത്തിനും ഒരു പുതുമ നല്‌കുമെന്ന്‌ തന്നെയാണ്‌ നിര്‍മാതക്കളും വിശ്വസിയ്‌ക്കുന്നു. ഒയ്‌ യുടെ റിലീസ്‌ അടുത്തു വരുന്നത്‌്‌ വരെ ശ്യാമിലിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിടാതിരിയ്‌ക്കാനും സിനിമയുടെ അണിയറക്കാര്‍ ശ്രദ്ധിച്ചിരുന്നു.

യുവത്വത്തിന്റെ പ്രസരിപ്പോടെ ഒരു പ്രണയ കഥയാണ്‌ ഒയ്‌ പ്രേക്ഷകരോട്‌ പറയുന്നത്‌. ശ്യാമിലിയുടെ പ്രകടനം മിച്ചതായിരുന്നുവെന്ന്‌ നായകന്‍ സിദ്ധാര്‍ത്ഥും പറയുന്നു നവാഗതനായ ആനന്ദ്‌ രംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്‌ യുവാന്‍ ശങ്കര്‍ രാജയാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam