»   » സിനിമാ സമരം: സര്‍ക്കാര്‍ ഇടപെടുന്നു

സിനിമാ സമരം: സര്‍ക്കാര്‍ ഇടപെടുന്നു

Posted By:
Subscribe to Filmibeat Malayalam
MA Baby
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി സിനിമാ മേഖലയിലെ വിവിധ സംഘടനകളുമായി സാംസ്‌കാരി മന്ത്രി എംഎ ബേബി ചര്‍ച്ച നടത്തും.

സംസ്ഥാനത്ത് മലയാള സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെയും തീരുമാനമാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. ഇതനുസരിച്ച് സിനിമയുടെ നിര്‍മ്മാണവും വിതരണവും കഴിഞ്ഞ 16 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. സാംസ്‌കാരിക മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മെയ് മൂന്നിന് ശേഷം ചര്‍ച്ചയുണ്ടാകുമെന്നാണ് അറിയുന്നത്.

സമരം നീണ്ടുപോവുകയാണെങ്കില്‍ അന്യഭാഷാ ചിത്രങ്ങളുടെ പറുദീസയായി കേരളം മാറുമെന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.

വിലക്കുകള്‍ ലംഘിച്ച് വിജയ് നായകനാവുന്ന തമിഴ് ചിത്രം സുറയും, ബോളിവുഡ് ചിത്രം ഹൗസ്ഫുള്ളും കഴിഞ്ഞ ദിവസം കേരളത്തില്‍ റിലീസ് ചെയ്തിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam