»   » മമ്മി ആന്റ് മി- മുകേഷിന് പരിഭവം

മമ്മി ആന്റ് മി- മുകേഷിന് പരിഭവം

Posted By:
Subscribe to Filmibeat Malayalam

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മമ്മി ആന്റ് മിയുടെ പ്രമോഷന്‍ പരിപാടികളോട് മുകേഷിന് എതിര്‍പ്പ്.

ടീനേജ് പ്രായത്തിലുള്ള മകളും അമ്മയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് മമ്മി ആന്റ് മി പറയുന്നത്. മകളായി നീലത്താമര ഫെയിം അര്‍ച്ചന കവിയും അമ്മയായി ഉര്‍വ്വശിയുമാണ് അഭിനയിക്കുന്നത്. കഥ ഇങ്ങനെയൊക്കെയാണെങ്കിലും ചിത്രത്തിലെ പ്രധാന കഥാപാത്രമായ പിതാവിന്റെ റോള്‍ പ്രമോഷന്‍ പരിപാടികളില്‍ അവഗണിയ്ക്കുന്നുവെന്നാണ് മുകേഷിന്റെ പരാതി.

പരസ്യങ്ങളിലും ട്രെയിലറുകളിലും താന്‍ അവതരിപ്പിയ്ക്കുന്ന പിതാവിന്റെ കഥാപാത്രം തീര്‍ത്തും അപ്രധാനമായാണ് കാണിയ്ക്കുന്നതെന്ന് താരം ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ ഇത്തരം റോളുകളില്‍ അഭിനയിക്കേണ്ടെന്ന് മുകേഷ് തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റീമ കല്ലിങ്കല്‍, ആസിഫ്, കൈലാസ് എന്നിവരാണ് മമ്മി ആന്റ് മിയിലെ മറ്റു പ്രധാന താരങ്ങള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam