»   » ജഗതിയുടെ തിരിച്ചുവരവ് വൈകും?

ജഗതിയുടെ തിരിച്ചുവരവ് വൈകും?

Posted By:
Subscribe to Filmibeat Malayalam
Jagathy Sreekumar
കഴിഞ്ഞ കുറെ നാളുകളായി ഒരു മനസ്സോടെയുള്ള പ്രാര്‍ത്ഥനയിലായിരുന്നു കേരളം. മലയാളത്തിന്റെ അനുഗ്രഹീത നടന്‍ ജഗതി ശ്രീകുമാറിന്റെ ജീവന് യാതൊരു ആപത്തും വരരുതേയെന്നായിരുന്നു കലാകേരളം ഒരേ മനസ്സോടെ പ്രാര്‍ഥിച്ചത്. അതിന് ഫലവുമുണ്ടായി. മാര്‍ച്ച് 10നുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതിയ അപകടനില തരണം ചെയ്തു കഴിഞ്ഞു.

അപകടത്തില്‍ തലയ്ക്കും വാരിയെല്ലിനും കാലിനുമെല്ലാം പരിക്കേറ്റ ജഗതിയുടെ അവസ്ഥ ഇപ്പോള്‍ ഏറെ ഭേദപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശാരീരികമായി ഏറെ മെചപ്പെട്ടുവെങ്കിലും അദ്ദേഹം പൂര്‍ണ ബോധാവസ്ഥയിലെത്താന്‍ ഏറെ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചികിത്സയുടെ ആദ്യഘട്ടത്തില്‍ ജഗതിയുടെ ആരോഗ്യനിലയിലുണ്ടായ പുരോഗതി തൃപ്തികരമായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചകളില്‍ ചികിത്സയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം നിരാശപ്പെടുത്തുന്നതാണെന്ന് മിംമ്‌സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ആശാവഹമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് അവരുടെ നിരീഷണം.

നാഡീസംബന്ധമായ ചികിത്സകളോട് അദ്ദേഹത്തിന്റെ ശരീരം എങങനെ പ്രതികരിയ്ക്കുന്നത് അതീവ നിര്‍ണായകമായകമാണെന്നും ഡോക്ടര്‍ അടുത്തബന്ധുക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം. എന്നാല്‍ ഈ അവസ്ഥയില്‍ അദ്ദേഹത്തെ മാറ്റുന്നതിലും ബന്ധുക്കള്‍ക്ക് ആശങ്കയുണ്ട്. അദ്ദേഹത്തെ മാറ്റുന്നതിന് എല്ലാവിധ പിന്തുണയും മിംമ്‌സ് ആശുപത്രി അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജഗതി സാധാരണനിലയിലേക്ക് തിരിച്ചെത്താന്‍ സമയം പിടിയ്ക്കുമെന്ന് മിംമ്‌സ് ആശുപത്രി എംഡി കൂടിയായ ഡോക്ടര്‍ അബ്ദുള്ള ചിറയാക്കാട്ട് സൂചിപ്പിയ്ക്കുന്നു. ആരോഗ്യനിലയല്‍ കാര്യമായ പുരോഗതിയുണ്ടായുലുടന്‍ ജഗതിയെ വെല്ലൂരിലേക്ക് മാറ്റാമെന്നും അദ്ദേഹം വ്യക്തമാക്കി.

ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്‍' സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ 'ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്. കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു.

English summary
Jagathy Sreekumar, whose neurological parameters have been slow to pick up despite the overall improvement in his physical condition.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X