»   » അരയ്ക്കുതാഴെ തളര്‍ന്ന് ജയസൂര്യ

അരയ്ക്കുതാഴെ തളര്‍ന്ന് ജയസൂര്യ

Posted By:
Subscribe to Filmibeat Malayalam
Jayasurya
വ്യത്യസ്തകളെ പ്രണയിക്കുന്ന നടനാണ് ജയസൂര്യ, വില്ലന്‍വേഷമാണെങ്കിലും വെറും ഗസ്റ്റ് റോളാണെങ്കിലും വ്യത്യസ്തയുള്ള കഥാപാത്രമാണെങ്കില്‍ ഇത് ചെയ്യാന്‍ ജയസൂര്യ എന്നും മനസ്സുവച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെയാണ് ടൈപ്പ് കഥാപാത്രങ്ങളില്‍പ്പെട്ടുപോകാതെ യുവതാരങ്ങളില്‍ ജയസൂര്യയ്ക്ക് വ്യത്യസ്തനാകാന്‍ സാധിക്കുന്നതും. ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത ശങ്കരനും മോഹനനും എന്ന ചിത്രത്തില്‍ വ്യത്യസ്തമായ രൂപഭാവങ്ങളില്‍ എത്തിയ ജയസൂര്യ ഇപ്പോഴിതാ വീണ്ടും വ്യത്യസ്തതയ്ക്ക് പിന്നാലെ.

ഒരു തളര്‍വാതരോഗിയായി എത്തുകയാണ് അടുത്ത ചിത്രത്തില്‍ ജയസൂര്യ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയസൂര്യ തളര്‍വാതരോഗിയാകുന്നത്. ത്രീ കിങ്‌സ് എന്ന ചിത്രത്തിന് ശേഷം വികെ പ്രകാശിന്റെ സംരംഭമാണ് ലേഡീസ് ആന്റ് ജെന്റില്‍മാന്‍. അരയ്ക്കുതാഴെ തളര്‍ന്നുപോയ സ്റ്റീഫന്‍ ലൂയിസ് എന്നയാളെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അനൂപ് മേനോനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജയസൂരയ്യും അനൂപ് മേനോനും ഒരുമിച്ച കോകടെയില്‍ എന്ന ചിത്രം മികച്ച വിജയം നേടിയിരുന്നു. പുതിയ ചിത്രത്തിന് അനൂപ് മേനോനാണ് തിരക്കഥയൊരുക്കുന്നത്.

English summary
Actor Jayasurya to act as a partially paralysed man in VK Prakash's new film. Anoop Menon is the script writer of this movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam