»   » ഗോകുലം ഗോപാലന്റെ ചിത്രത്തില്‍ കമല്‍ നായകന്‍

ഗോകുലം ഗോപാലന്റെ ചിത്രത്തില്‍ കമല്‍ നായകന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/01-kamal-hassan-is-the-next-tipu-sultan-2-aid0031.html">Next »</a></li></ul>
Kamal Hassan
പഴശ്ശിരാജ എന്ന മള്‍ട്ടി സ്റ്റാര്‍ ചരിത്രസിനിമ നിര്‍മ്മിച്ച ഗോകുലം ഗോപാലന്റെ അടുത്ത ചിത്രത്തില്‍ കമല്‍ഹാസന്‍ നായകനാകുന്നു. ടിപ്പുസുല്‍ത്താന്റെയും ഉണ്ണിയാര്‍ച്ചയുടെയും കഥ പറയുന്നതാണ് ചിത്രം.

ചിത്രത്തില്‍ അഭിനയിക്കാന്‍ കമല്‍ സമ്മതം മൂളിക്കഴിഞ്ഞതാണ് ഗോകുലം ഗോപാലന്‍ അറിയിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഇപ്പോള്‍ ചിത്രത്തിന്റെ കഥ തയ്യാറാക്കുന്ന തിരക്കിലാണെന്നും ഗോപാലന്‍ അറിയിച്ചു.

വയലാര്‍ മാധവന്‍കുട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 2011ല്‍ത്തന്നെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഗോപാലന്‍ പറഞ്ഞു.

വടക്കന്‍ പാട്ടുകളിലെ ധീരവനിതയായ ഉണ്ണിയാര്‍ച്ചയും ടുപ്പുസുല്‍ത്താനും സമകാലീകരായിരുന്നുവെന്നതും മലബാറിലേക്കുള്ള ടിപ്പുവിന്റെ പടയോട്ടങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ മറ്റുതാരങ്ങളെയെല്ലാം തീരുമാനിച്ചുവരുന്നതേയുള്ളു.

അടുത്ത പേജില്‍
ഉണ്ണിയാര്‍ച്ച-ടിപ്പു ബന്ധത്തിന്റെ കഥ

<ul id="pagination-digg"><li class="next"><a href="/news/01-kamal-hassan-is-the-next-tipu-sultan-2-aid0031.html">Next »</a></li></ul>
English summary
Businessman-cum-film-producer Gokulam Gopalan, who shot to fame after making "Pazhassi Raja", has finalised Kamal Haasan for his next, which is again a historical about Tipu Sultan and Unniarcha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam