»   » ഗദ്ദാമയില്‍ കാവ്യയുടെ നായകന്‍ ശ്രീനിവാസന്‍

ഗദ്ദാമയില്‍ കാവ്യയുടെ നായകന്‍ ശ്രീനിവാസന്‍

Posted By:
Subscribe to Filmibeat Malayalam
Kavya
രണ്ടാംവരവ് ഗംഭീരമാക്കാനായി കാവ്യാ മാധവന്‍ വ്യത്യസ്ത നായകന്മാര്‍ക്കൊപ്പം അഭിനയിക്കുന്നു. അടുത്തൊരു ചിത്രത്തില്‍ ശ്രീനിവാസന്റെ നായികയായിട്ടാണ് കാവ്യ അഭിനയിക്കുന്നത്.

സംവിധായകന്‍ കമല്‍ ഒരുക്കുന്ന ഗദ്ദാമ എന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിച്ചെത്തുന്നത്. ചിത്രത്തില്‍ വളരേയേറെ അഭിനയപ്രാധാന്യമുള്ള റോളാണ് കാവ്യയുടേതെന്നാണ് അറിയുന്നത്. മുമ്പ് കമലിന്റെ പെരുമഴക്കാലം എന്ന ചിത്രത്തില്‍ കാവ്യ നായികയായിട്ടുണ്ട്.

ഗള്‍ഫ് രാജ്യത്ത് കബളിപ്പിക്കപ്പെടുന്ന മലയാളി യുവതിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഗിരീഷ് കുമാര്‍ തിരക്കഥ എഴുതിയ ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ഗള്‍ഫ് രാജ്യങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ക്യാമറ കൈകാര്യം ചെയ്യുന്നത് പി സുകുമാര്‍ ആണ്.

ആദ്യമായാണ് കാവ്യ ശ്രീനിവാസന്റെ നായികയാകുന്നത്. മുന്‍പ് യുവനായകന്‍മാരുടെ സ്ഥിരം നായികയായിരുന്നു കാവ്യ. വിവാഹത്തിനു തൊട്ടുമുന്‍പാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പോലും നായികയാകാന്‍ കാവ്യ തയാറായത്.

താനും പ്രായമുള്ള സൂപ്പര്‍താരങ്ങളും തമ്മില്‍ ചേര്‍ന്നാല്‍ പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നായിരുന്നു കാവ്യ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് ചുവടുമാറ്റിയ കാവ്യ മോഹന്‍ലാലിന്റെ നായികയായി മാടമ്പിയിലും മമ്മൂട്ടിയുടെ നായികയായി പട്ടണത്തില്‍ ഭൂതത്തിലും അഭിനയിച്ചു. ഭൂതം പരാജയപ്പെട്ടപ്പോള്‍ മാടമ്പി വന്‍ വിജയം നേടി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam