»   » കുഞ്ചാക്കോയും ഭാവനയും ഒന്നിയ്ക്കുന്നു

കുഞ്ചാക്കോയും ഭാവനയും ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Bhavana and Kunchacko Boban
കുഞ്ചാക്കോ ബോബനും ഭാവനയും ഇന്ന് മലയാളചലച്ചിത്രലോകത്ത് മെച്ചപ്പെട്ട സ്ഥാനത്ത് നില്‍ക്കുന്നവരാണ്. രണ്ടാം നായികയായി വന്ന ഭാവന നേടിയെടുത്തത് ആരിലും അസൂയയുണ്ടാക്കുന്ന വളര്‍ച്ചയാണ്. ഇപ്പോള്‍ ഭാവനയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്, തെന്നിന്ത്യയിലാകെ നല്ല ഇമേജുമുണ്ട്.

കുഞ്ചാക്കോയുടെ കാര്യവും ഇങ്ങനെ തന്നെ മികച്ച തുടക്കം ലഭിച്ചു, കുറേ ചിത്രങ്ങള്‍ ചെയത്ു. പിന്നീട് ഒരു ബ്രേക്ക്, തിരിച്ചുവരവില്‍ ഇമേജ് ആകെ മാറ്റിമറിച്ച് കുഞ്ചാക്കോ പ്രേക്ഷകഹൃദയങ്ങളെ സ്ഥാനം ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു.

കുറേനാളുകളായി ചലച്ചിത്രലോകത്തുണ്ടെങ്കിലും ഇരുവരും ജോഡികളായി ഒരു നല്ലചിത്രം ഇതേവരെ സംഭവിച്ചിട്ടില്ല. സ്വപ്‌നക്കൂട്, ലോലിപ്പോപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ രണ്ടുപേരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിനിടെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന പേരില്‍ ഒരു റൊമാന്റിക് ചിത്രത്തില്‍ ഇവര്‍ നായികാനായകന്മാരായെങ്കിലും ഈ ചിത്രം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ഇരുവരും ജോഡികളായി അഭിനയിക്കുകയാണ്. ഡോക്ടര്‍ ലൗ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി ജോലിചെയ്തിട്ടുള്ള ബിജു അരുകുറ്റിയാണ് പുതിയ താരജോഡികളെ പരീക്ഷിക്കുന്നത്.

ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ്് തോമസ് ശക്തികുളങ്ങരയാണ് ഈ റൊമാന്റിക് കോമഡി നിര്‍മ്മിക്കുന്നത്. മെയ് ആദ്യം ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ജഗതി ശ്രീകുമാറും മുകേഷും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.

English summary
Kunchacko Boban and Bhavan to be pairing in a new movie Doctor Love for the first time. This is a debut film of associate director Biju Arukutti

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X