»   » ലോഹി രക്തസാക്ഷി:സൂപ്പറുകള്‍ക്കെതിരെ വിനയന്‍

ലോഹി രക്തസാക്ഷി:സൂപ്പറുകള്‍ക്കെതിരെ വിനയന്‍

Subscribe to Filmibeat Malayalam
Vinayan
സിനിമയിലെ നന്ദികേടിന്റെ രക്തസാക്ഷിയാണ്‌ ലോഹിതദാസെന്ന്‌ സംവിധായകന്‍ വിനയന്‍ ആരോപിച്ചു. അവസാനകാലത്ത്‌ മമ്മൂട്ടിയും മോഹന്‍ലാലും ലോഹിയുമായി സഹകരിച്ചില്ലെന്നും വിനയന്‍ കുറ്റപ്പെടുത്തി. പാലക്കാട്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിനയന്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ്‌ നടത്തിയത്‌.

ലോഹിയുടെ മക്കളുടെ പഠന ചെലവ്‌ ഏറ്റെടുത്ത്‌ കൈയ്യടി നേടാന്‍ ശ്രമിയ്‌ക്കുന്ന മമ്മൂട്ടി ലോഹിതദാസിന്റെ ആത്മാവിനെ വേദനിപ്പിയ്‌ക്കുകയാണ്‌. ലോഹി തിരക്കഥയെഴുതി പൂര്‍ത്തിയാക്കിയ ഭീഷ്‌മര്‍ എന്ന സിനിമയില്‍ അഭിനയിക്കുമെന്ന കാര്യത്തില്‍ മോഹന്‍ലാല്‍ അവസാന തീരുമാനം പറഞ്ഞിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തിയറ്ററുകളിലെത്തിയ അരയന്നങ്ങളുടെ വീടിന്‌ ശേഷം മമ്മൂട്ടിയും കന്മദത്തിന്‌ ശേഷം മോഹന്‍ലാലും ലോഹിയുടെ സിനിമകളില്‍ അഭിനയിക്കാന്‍ തയ്യാറായില്ലെന്നും വിനയന്‍ കുറ്റപ്പെടുത്തി. അവസാന കാലത്ത്‌ ഇവര്‍ രണ്ടു പേരും ലോഹിയെ അവഗണിയ്‌ക്കുകയായിരുന്നു.

ലോഹിയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റ്‌ സംവിധായകരുടെ കാര്യം എന്തായിരിക്കുമെന്നും വിനയന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ പേരെടുത്തവര്‍ പിന്നീട്‌ തിരിഞ്ഞു നോക്കാത്ത അവസ്ഥയായിരുന്നു. ജീവിച്ചിരുന്ന കാലത്ത്‌ ലോഹിതദാസ്‌ പോലും പറയാത്ത കാര്യങ്ങളാണ്‌ വിനയന്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കെതിരെയും ആരോപിച്ചതെന്ന്‌ വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്‌.

ചര്‍ച്ചകളെ തുടര്‍ന്ന്‌ താത്‌കാലികമായി നിര്‍ത്തിവെച്ചിരുന്ന ലൊക്കേഷന്‍ സമരം മാക്ട ജൂലായ്‌ 10ന്‌ ശേഷം ആരംഭിയ്‌ക്കുമെന്ന്‌ മാക്ട ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിനിമാ രംഗത്തെ തൊഴില്‍ നിഷേധത്തില്‍ പ്രതിഷേധിച്ചാണ്‌ സമരം.

ഷൂട്ടിംഗ്‌ സ്‌തംഭിപ്പിച്ചുള്ള സമരങ്ങള്‍ ഇപ്പോള്‍ തന്നെ നഷ്ടക്കച്ചവടമായ മലയാള സിനിമയ്‌ക്ക്‌ വീണ്ടും തിരിച്ചടിയായേക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഓണം-റംസാന്‍ സീസണ്‍ ലക്ഷ്യമിട്ട്‌ ചിത്രീകരണം പുരോഗമിയ്‌ക്കുന്ന സിനിമകളെയും ഇത്‌ ബാധിച്ചേക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam