»   » ഹാട്രിക്ക്‌ തേടി മമ്മൂട്ടിയും ഷാഫിയും ചട്ടന്പിനാട്

ഹാട്രിക്ക്‌ തേടി മമ്മൂട്ടിയും ഷാഫിയും ചട്ടന്പിനാട്

Posted By:
Subscribe to Filmibeat Malayalam
Mammootty
തൊമ്മനും മക്കളും, മായാവി എന്നീ മെഗാഹിറ്റുകള്‍ക്ക്‌ ശേഷം മമ്മൂട്ടിയും ഷാഫിയും ചട്ടന്പിനാടിന്‌ വേണ്ടി ഒന്നിയ്‌ക്കുന്നു. മികച്ച കോമഡി ചിത്രങ്ങള്‍ പിറന്ന മമ്മൂട്ടി-ഷാഫി കൂട്ടുകെട്ട്‌ വീണ്ടുമൊന്നിയ്‌ക്കുമ്പോള്‍ ആരാധകരും പ്രേക്ഷകരും പ്രതീക്ഷിയ്‌ക്കുന്നത്‌ ഒരു ഹാട്രിക്ക്‌ ഹിറ്റാണ്‌.

37 ക്രിമിനല്‍ കേസുമായി വിരാജിയ്‌ക്കുന്ന പ്ലാന്റര്‍ വീരേന്ദ്ര മല്ലയ്യ എന്ന ഗുണ്ടയുടെ വേഷമാണ്‌ മമ്മൂട്ടിയ്‌ക്ക്‌ ചിത്രത്തിലുള്ളത്‌. ഒരിയ്‌ക്കല്‍ കച്ചവടക്കാര്യവുമായി ബന്ധപ്പെട്ട്‌ മല്ലയ്യക്ക്‌ കര്‍ണാടകയിലെ ചട്ടന്പിനാട്ടിലേക്ക്‌ പോകേണ്ടി വരുന്നു.

ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം

ചട്ടന്പിനാട്ടിലെ കാര്യങ്ങളെല്ലാം നിയന്ത്രിയ്‌ക്കുന്നത്‌ ക്രിമനലുകളാണ്‌. അവര്‍ക്ക്‌ അവരുടേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്‌. അത്‌ പാലിയ്‌ക്കാതെ അവിടെ ജീവിയ്‌ക്കാനാവില്ല. അങ്ങനെയുള്ള ചട്ടന്പികളുടെ സ്വന്തം നാട്ടിലേക്ക്‌ മല്ലയ്യ എത്തുന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നു.

ബെന്നി പി നായരമ്പലം കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിയ്‌ക്കുന്ന ചിത്രത്തില്‍ മുകേഷ്‌ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നുണ്ട്‌. ചിത്രത്തില്‍ മൂന്ന്‌ നായികമാരാണുള്ളത്‌. ഇതില്‍ ഒരാള്‍ ലക്ഷ്‌മി റായി ആയിരിക്കും.

ആക്ഷനും കോമഡിയ്‌ക്കും ഒരു പോലെ പ്രധാന്യം നല്‌കിയൊരുക്കുന്ന ചട്ടന്പിനാട്ടില്‍ കന്നഡ ചുവയുള്ള മലയാളത്തിലായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രം സംസാരിയ്‌ക്കുക. രാജമാണിക്യത്തിന്‌ ശേഷം മമ്മൂട്ടിയുടെ മറ്റൊരു കിടിലന്‍ ഡയലോഗ്‌ പ്രസന്റേഷനായിരിക്കും ചിത്രത്തിലേത്‌.

അലക്‌സ്‌ പോള്‍ -വയലാര്‍ ശരത്‌ചന്ദ്രവര്‍മ ഗാനങ്ങളൊരുക്കുന്ന ചട്ടമ്പിനാടിന്റെ ഛായാഗ്രാഹകന്‍ മനോജ്‌ പിള്ളയാണ്‌. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിര്‍മാണ വിതരണരംഗത്തെ പുതിയ സംരഭമായ പ്ലേ ഹൗസ്‌ ആദ്യമായി നിര്‍മ്മിയ്‌ക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചട്ടമ്പിനാടിനുണ്ടാവും.

ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിങ്‌ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിയ്‌ക്കുന്ന ചട്ടന്പിനാടിന്റെ ഷൂട്ടിങ്‌ 9-9-9ന്‌ (സെപ്‌റ്റംബര്‍ 9, 2009)ന്‌ പൊള്ളാച്ചിയില്‍ ആരംഭിയ്‌ക്കും. ക്രിസ്‌മസിന്‌ ചട്ടമ്പിനാട്‌ പ്ലേഹൗസ്‌ പ്രദര്‍ശനത്തിനെത്തിയ്‌ക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam