»   » മധ്യസ്ഥനാവാന്‍ മമ്മൂട്ടിയെ ക്ഷണിച്ചിട്ടില്ല തിലകന്

മധ്യസ്ഥനാവാന്‍ മമ്മൂട്ടിയെ ക്ഷണിച്ചിട്ടില്ല തിലകന്

Posted By:
Subscribe to Filmibeat Malayalam
അമ്മയും താനുമായുള്ള പ്രശ്‌നത്തില്‍ മമ്മൂട്ടിയെ മധ്യസ്ഥതയ്ക്ക് ആരും ക്ഷണിച്ചിട്ടില്ലെന്ന് നടന്‍ തിലകന്‍ പറഞ്ഞു. നടക്കാന്‍ പോകുന്ന നാടകത്തിലെ വിദൂഷകന്റെയോ സൂത്രധാരന്റെയോ വേഷമാണ് മമ്മൂട്ടിയ്ക്കുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.

അമ്മയുടെ അച്ചടക്കസമിതിയ്ക്ക് മുമ്പാകെ തിങ്കളാഴ്ച ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് കത്ത് നല്‍കിയിട്ടുണ്ട്. താന്‍ അഭിനയിക്കുന്ന ഹോളിവുഡ് സിനിമയായ ഡാം 999ന് നല്‍കിയ ഡേറ്റ് പ്രകാരം തിങ്കളാഴ്ച ആലപ്പുഴയില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമായതിനാലാണ് സമിതിയ്ക്ക് മുമ്പാകെ ഹാജരാകാന്‍ കഴിയാത്തതെന്ന് തിലകന്‍ പറഞ്ഞു.

തന്റെ പ്രശ്‌നത്തില്‍ അമ്മയ്ക്കുള്ളില്‍ തന്നെ ചേരിതിരിവ് ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യമെന്താണെന്ന് അറിയില്ലെന്ന് തിലകന്‍ പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam