»   » ലാലിന്റെ ടാക്കീസ് വരുന്നു

ലാലിന്റെ ടാക്കീസ് വരുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanlal
2010ലെ മോഹന്‍ലാലിന്റെ ഏക ഹിറ്റായ ശിക്കാറിന്റെ തിരക്കഥയൊരുക്കിയ സുരേഷ് ബാബു വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രത്തിലേക്ക്.

മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തുന്ന ടാക്കീസിന് വേണ്ടിയാണ് സുരേഷ് വീണ്ടും തൂലിക ചലിപ്പിയ്ക്കുന്നത്. സുരേഷ് ബാബുവിന്റെ ആറാമത്തെ തിരക്കഥ ഒരു പഴയ തിയറ്ററിന്റെ പശ്ചാത്തലത്തിലാണ് എഴുതപ്പെടുന്നത്. സുരേഷ് ബാബുവിന്റെ മൂന്നാമത്തെ ലാല്‍ ചിത്രമാണിത്. ഇതിന് മുമ്പ് താണ്ഡവത്തിന്റെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് രചിച്ചത്.

രാമന്‍തുരുത്ത് എന്ന ഗ്രാമത്തിന്റെ ജീവനാഡിയായ കൊച്ചുകൊട്ടകയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥവികസിയ്ക്കുന്നത്. ഗ്രാമത്തിലെ പ്രധാനസംഭവവികാസങ്ങള്‍ക്കെല്ലാം വേദിയാണ് ഈ തിയറ്റര്‍. എന്നാല്‍ പുതിയ കാലത്തെ സാഹചര്യങ്ങളില്‍ ഈ കൊച്ചുതിയറ്റര്‍ നിലനില്‍പിനായി പൊരുതുകയാണ്.

ടാക്കീസിന്റെ ഉടമ ശിവശങ്കരന്‍ നായര്‍ മകന്‍ രവീന്ദ്രന്‍ നായര്‍ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിയ്ക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് ലാല്‍ അച്ഛനും മകനുമായി വേഷമിടുന്നതെന്ന പ്രത്യേകതയും ടാക്കീസിനുണ്ട്. മെയ് അവസാനം ടാക്കീസിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
After the hit movie 'Shikaar', with Mohanlal, scriptwriter S Sureshbabu is giving final touches to his new movie again with the superstar in the title Talkies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam