»   »  ഒരു നാള്‍ വരുന്നത് ഇനി ജൂലായ് 9ന്

ഒരു നാള്‍ വരുന്നത് ഇനി ജൂലായ് 9ന്

Posted By:
Subscribe to Filmibeat Malayalam
Oru Nal Varrum
വന്‍ പ്രതീക്ഷകളുയര്‍ത്തിയ ലാല്‍-ശ്രീനി ടീമിന്റെ ഒരു നാള്‍ വരും റിലീസ് ജൂലായ് 9ലേക്ക് മാറ്റി. തിയറ്ററുടമകളും നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കമാണ് ചിത്രത്തിന്റെ റിലീസ് വീണ്ടും വൈകിയ്ക്കുന്നത്.

ജൂലായ് രണ്ടിന് സിനിമ റിലീസ് ചെയ്യാന്‍ ശ്രമങ്ങളുണ്ടായെങ്കിലും തര്‍ക്കങ്ങള്‍ പൂര്‍ണമായി പരിഹരിയ്ക്കാത്തതാണ് പ്രശ്‌നമായത്. ഈ ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരമുണ്ടാകുമെന്നും അടുത്ത വെള്ളിയാഴ്ച സിനിമ തിയറ്ററുകളിലെത്തിയ്ക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാവായ മണിയന്‍ പിള്ള രാജു.

ബോളിവുഡ് താരം സമീര റെഡ്ഡി നായികയാവുന്ന ചിത്രത്തിന്റെ പ്രിന്റുകളെല്ലാം റിലീസിന് തയാറായിട്ടുണ്ട്. തര്‍ക്കം നീണ്ടതു മൂലം ജയസൂര്യ നായകനാവുന്ന നല്ലവന്റെ റിലീസും ജൂലായ് 9ലേക്ക് മാറ്റിയിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam