»   » ജയറാമിന്റെ ബിഗ്‌ ഫാദറായി പക്രു

ജയറാമിന്റെ ബിഗ്‌ ഫാദറായി പക്രു

Subscribe to Filmibeat Malayalam
Undapakru
പക്രു പറക്കുകയാണ്‌!! മലയാളത്തിലെ തിരക്കുള്ള താരങ്ങളുടെ പട്ടികയില്‍ ഗിന്നസ്‌ പക്രു ഇടം പിടിച്ചു കഴിഞ്ഞു. ഗിന്നസ്‌ ബുക്കിലെത്തിയതിന്‌ പിന്നാലെ ഗിന്നസ്‌ പക്രുവെന്ന്‌ പേര്‌ മാറ്റിയ താരം ആറു നായികമാരുമായി ലിറ്റില്‍ ലോതറില്‍ നായകനാവാനുള്ള ഒരുക്കത്തിലാണിപ്പോള്‍. പക്രു അവതരിപ്പിച്ച പുതിയ മുഖത്തിലേയും പട്ടണത്തില്‍ ഭൂതത്തിലേയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ തീര്‍ത്തും വ്യത്യസ്‌തമായ ഒരു കഥാപാത്രം കൂടി ഗിന്നസ്‌ പക്രുവിനെ തേടിയെത്തിയിരിക്കുന്നു. ജയറാമിന്റെ അച്ഛന്‍ വേഷത്തെ അവതരിപ്പിയ്‌ക്കാനുള്ള അവസരമാണ്‌ പക്രുവിന്‌ ലഭിച്ചിരിയ്‌ക്കുന്നത്‌.

ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം

ടൈം ആഡ്‌സ്‌ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പിഎ സെബാസ്റ്റ്യന്‍ നിര്‍മിച്ച്‌ മഹേഷ്‌ പി ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ മൈ ബിഗ്‌ ഫാദറിലാണ്‌ പക്രു ജയറാമിന്റെ അച്ഛനായി അഭിനയിക്കുന്നത്‌. ഹാസ്യത്തിന്‌ മുന്‍തൂക്കം നല്‌കി ഒരുക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ജഗതി, സലീം കുമാര്‍ തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്നത്‌.
സുരേഷ്‌ മേനോന്‍-സതീഷ്‌ കെ ശിവന്‍ ടീം കഥ, തിരക്കഥ സംഭാഷണം നിര്‍വഹിയ്‌ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ ആഗസ്‌റ്റില്‍ ആരംഭിയ്‌ക്കും. കോഴിക്കോട്‌, എറണാകുളം, ഗോവ എന്നിവിടങ്ങളാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam