»   » പട്ടണത്തില്‍ ഭൂതം ജൂലായ്‌ 9 ലേക്ക്‌ മാറ്റി

പട്ടണത്തില്‍ ഭൂതം ജൂലായ്‌ 9 ലേക്ക്‌ മാറ്റി

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടി ചിത്രങ്ങളുടെ റിലീസിങ്‌ ഷെഡ്യൂളുകള്‍ തെറ്റുന്നത്‌ തുടരുന്നു. ഏറ്റവുമവസാനമായി പട്ടണത്തില്‍ ഭൂതമാണ്‌ വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട്‌ ഒളിച്ചു കളിയ്‌ക്കുന്നത്‌.

ആദ്യം ജൂണ്‍ 25നും പിന്നീട്‌ ജൂലായ്‌ രണ്ടിലേക്കും മാറ്റിയ ഭൂതത്തിന്റെ റിലീസ്‌ ജൂലായ്‌ 9ലേക്കാണ്‌ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്‌.

മലയാള സിനിമയുടെ പരിധികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്‌ ഒരു കിടിലന്‍ ഗ്രാഫിക്‌സ്‌ ചിത്രമൊരുക്കാനുള്ള അണിയറക്കാരുടെ ശ്രമമാണ്‌ ചിത്രത്തിന്റെ റിലീസ്‌ വൈകിയ്‌ക്കുന്നത്‌.

പട്ടണത്തില്‍ ഭൂതം ചിത്രീകരിയ്‌ക്കാന്‍ എടുത്തതിനേളെക്കാറെ സമയം ഗ്രാഫിക്‌സ്‌-സ്‌പെഷല്‍ ഇഫക്ട്‌ വര്‍ക്കുകള്‍ക്കായി വന്നിട്ടുണ്ട്‌. റിലീസിങ്‌ അല്‌പം വൈകിയാലും ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാട്‌ തന്നെയാണ്‌ നിര്‍മ്മാതാക്കള്‍ക്കും ഉള്ളതെന്ന്‌ അറിയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X