»   » കോപ്പിയടി: ലോഹിതദാസിനെതിരായ ഹര്‍ജി തള്ളി

കോപ്പിയടി: ലോഹിതദാസിനെതിരായ ഹര്‍ജി തള്ളി

Posted By:
Subscribe to Filmibeat Malayalam
Thooval Kottaram
അന്തരിച്ച ചലച്ചിത്രകാരന്‍ ലോഹിതദാസിനെതിരെയുള്ള അപ്പീല്‍ ഹര്‍ജി ഹൈക്കോടതിയും തള്ളി. ലോഹിതദാസിന്റെ തൂവല്‍ക്കൊട്ടാരമെന്ന ചിത്രം മോഷണമാണെന്നു കാണിച്ച് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

ലോഹിയെക്കൂടാതെ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍, കല്‍പ്പക റിലീസ് എന്നിവരെയെല്ല്ാം എതിര്‍കക്ഷികലാക്കിയായിരുന്നു പകര്‍പ്പവകാശലംഘനം ആരോപിച്ച് എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

1981മുതല്‍ താന്‍ എഴുതി അവതരിപ്പിച്ചുവരുന്ന കീര്‍ത്തന പല്ലികള്‍ എന്ന കൃതിയാണ് തൂവല്‍ക്കൊട്ടാരമെന്നപേരില്‍ സിനിമയാക്കിയതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

പകര്‍പ്പവകാശലംഘനം തെളിയിക്കാന്‍ ഹരജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന്് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതി ഹരജി തള്ളിയത്. ഇതേ കാരണങ്ങള്‍ വ്യക്തമാക്കിയാണ് ജസ്റ്റിസ് പി. ഭവദാസന്‍ അപ്പീല്‍ ഹരജിയും തള്ളിയത്.

1996ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജയറാമാണ് നായകവേഷം അവതരിപ്പിച്ചത് മഞ്ജുവാര്യര്‍, സുകന്യ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍. ലോഹിതദാസിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാടായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

English summary
High Court suspended a appeal plea against Malayalam film Thooval Kottaram which was pened by Lohithadas and directed by Sathyan Anthikkad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam