»   » പൃഥ്വി വീണ്ടും സംവിധായകന്റെ വേഷത്തില്‍

പൃഥ്വി വീണ്ടും സംവിധായകന്റെ വേഷത്തില്‍

Subscribe to Filmibeat Malayalam
Prithviraj
ഒരു സിനിമാ സംവിധായകനാകണമെന്ന പൃഥ്വിരാജിന്റെ ആഗ്രഹം ഒരിയ്‌ക്കല്‍ കൂടി സഫലമാകുന്നു. എന്നാലിത്തവണയും ക്യാമറയ്‌ക്ക്‌ പിന്നിലല്ല, മറിച്ച്‌ ക്യമറയ്‌ക്ക്‌ മുന്നില്‍ തന്നെയാണ്‌ പൃഥ്വി സിനിമാ സംവിധായകനായി മാറുന്നത്‌.

സുന്ദര്‍ദാസ്‌ സംവിധാനം ചെയ്യുന്ന 'ദി റീല്‍' എന്ന ചിത്രത്തിലാണ്‌ പൃഥ്വി സംവിധായകന്റെ റോളിലെത്തുന്നത്‌. പട്ടാളം, ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ രചിച്ച റെജി നായരാണ്‌ റീലിന്റെ തിരക്കഥയും ഒരുക്കുന്നത്‌. ഏഴ്‌ കഥാപാത്രങ്ങള്‍ മാത്രം അണിനിരിക്കുന്ന റീലില്‍ രഞ്‌ജിത്ത്‌ എന്ന സംവിധായകന്റെ വേഷത്തിലായിരിക്കും പൃഥ്വ്വി അഭിനയിക്കുക.

സംവിധായകന്‍ രഞ്‌ജിത്ത്‌ ഒരുക്കിയ 'തിരക്കഥ' എന്ന ചിത്രത്തിലാണ്‌ ഇതിന്‌ മുമ്പ്‌ പൃഥ്വി സംവിധായകന്റെ വേഷം അവതരിപ്പിച്ചത്‌. തിരക്കഥയില്‍ പൃഥ്വി അഭിനയിച്ച അക്‌ബര്‍ അഹമ്മദ്‌ എന്ന കഥാപാത്രം ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നു. ഉദയനാണ്‌ താരത്തിന്റെ തമിഴ്‌ പതിപ്പായ 'വെള്ളിത്തിരൈ'യിലും പൃഥ്വ്വി സംവിധായകനായി അഭിനയിച്ചിരുന്നു.

ഒരു പക്ഷേ റീല്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ തവണ സംവിധായകനായി വേഷമിട്ട താരമെന്ന റെക്കാര്‍ഡ് കൂടി താരത്തെ തേടിയെത്തിയേക്കാം.

ഇത്‌ രണ്ടാം തവണയാണ്‌ ഒരു സുന്ദര്‍ദാസ്‌ ചിത്രത്തില്‍ പൃഥ്വി അഭിനയിക്കുന്നത്‌. ഈ കൂട്ടുകെട്ട്‌ ആദ്യമൊന്നിച്ച 'കഥ' രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന്‌ തിയറ്ററുകളില്‍ റിലീസ്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട്‌ ഒരു ഓണക്കാലത്ത്‌ ടിവി ചാനലിലൂടെയാണ്‌ കഥ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിയത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam