»   » കള്ളനാകാന്‍ പൃഥ്വിയും ഒരുങ്ങുന്നു

കള്ളനാകാന്‍ പൃഥ്വിയും ഒരുങ്ങുന്നു

Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ കരിയറില്‍ ഏറ്റവും മോശം വര്‍ഷങ്ങളിലൊന്നായിരുന്നു 2008. തിരക്കഥ തലപ്പാവ്‌ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഒഴിച്ച്‌ നിര്‍ത്തിയാല്‍ പരാജയങ്ങളുടെ കണക്ക്‌ മാത്രമേ താരത്തിന്‌ നിരത്താനുള്ളൂ.

വമ്പന്‍ പ്രതീക്ഷകളോടെയെത്തിയ വണ്‍വേ ടിക്കറ്റും ലോലിപോപ്പുമെല്ലാം ബോക്‌സ്‌ ഓഫീസില്‍ തകര്‍ന്നത്‌ പൃഥ്വിയെ ഏറെ ക്ഷീണിപ്പിച്ചിരുന്നു. സൂപ്പര്‍ താര പദവിയിലേക്കുള്ള തന്റെ കുതിപ്പ്‌ തുടരാന്‍ കരിയറില്‍ ഉടനെയൊരു മെഗാ ഹിറ്റ അനിവാര്യമാണെന്ന കാര്യം പൃഥ്വിയ്‌ക്കറിയാം.

ട്വന്റി20യുടെ തകര്‍പ്പന്‍ വിജയത്തിന്‌ ശേഷം ആക്ഷന്‍ സംവിധായകന്‍ ജോഷി ഒരുക്കുന്ന റോബിന്‍ഹുഡില്‍ പൃഥ്വി പ്രതീക്ഷയര്‍പ്പിയ്‌ക്കുന്നത്‌ ഈ സാഹചര്യത്തിലാണ്‌.

മലയാളത്തിലെ നമ്പര്‍ വണ്‍ തിരക്കഥാകൃത്തുക്കളായ സച്ചി-സേതു ടീമിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന റോബിന്‍ഹുഡില്‍ ഒരു എടിഎം കൊള്ളക്കാരനായാണ്‌ പൃഥ്വി വേഷമിടുന്നത്‌. കരിയറിന്റെ തുടക്കത്തില്‍ തന്നെ പോലീസ്‌ വേഷങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞെങ്കിലും ഇതാദ്യമായാണ്‌ പൃഥ്വി ഒരു കള്ളന്റെ വേഷമണിയുന്നത്‌.

മീശമാധവനിലെ കള്ളനിലൂടെ ദിലീപ്‌ നേടിയ സൂപ്പര്‍ താരപദവി തന്നെയാണ്‌ റോബിന്‍ഹുഡിലെ കള്ളനിലൂടെ പൃഥ്വി ലക്ഷ്യമിടുന്നത്‌.

സൂപ്പറുകളെ മാത്രം നായകന്‍മാരാക്കി സിനിമകള്‍ അണിയിച്ചൊരുക്കുന്നയാളാണ്‌ ജോഷി. പ്രേനസീര്‍, മമ്മൂട്ടി, ലാല്‍ മുതല്‍ ഇങ്ങ്‌ ദിലീപ്‌ വരെയുള്ളവരെ ജോഷി നായകന്‍മാരാക്കിയിട്ടുണ്ട്‌. ഇപ്പോള്‍ പൃഥ്വിയെയും ജോഷി നായകനാക്കുമ്പോള്‍ ഒരു കാര്യം ഉറപ്പിയ്‌ക്കാം. പതുക്കെയാണെങ്കിലും സൂപ്പര്‍ താരപദവിയിലേക്ക്‌ പൃഥിരാജും നീങ്ങുകയാണ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam