»   » മമ്മൂട്ടിയ്ക്ക് റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥ

മമ്മൂട്ടിയ്ക്ക് റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥ

Posted By:
Subscribe to Filmibeat Malayalam
Mammootty
ഹിറ്റുകളുടെ സൃഷ്ടിയ്ക്ക് കോമഡി സിനിമകളാണ് ഏറ്റവും നല്ലതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നത് മമ്മൂട്ടിയാവും.താരത്തിന് കോമഡി വഴങ്ങില്ലെന്ന് ഒരുകാലത്ത് പറഞ്ഞ് നടന്നിരുന്ന നിരൂപകരൊന്നും ഇപ്പോള്‍ അങ്ങനെയൊരു അഭിപ്രായം പറയാന്‍ ധൈര്യപ്പെടുന്നുണ്ടാവില്ല.

കാരണം മമ്മൂട്ടിയുടെ സമീപകാല ഹിറ്റുകളെല്ലാം കോമഡി സിനിമകളാണെന്നത് തന്നെ കാരണം. തുടര്‍ച്ചയായ നാല് പരാജയങ്ങള്‍ ഏറ്റുവാങ്ങിയതോടെ മമ്മൂട്ടി വീണ്ടും കോമഡിയില്‍ അഭയം തേടുകയാണ്. വെനീസിലെ വ്യാപാരി, കോബ്ര തുടങ്ങിയ പ്രൊജക്ടുകള്‍ തന്നെ ഇതിനുദാഹരണം. കിങ് ആന്റ് കമ്മീഷണര്‍ മാത്രമാണ് ഇതിനൊരപവാദം. എന്തായാലും 2012ലെ മമ്മൂട്ടിയുടെ ആദ്യപ്രൊജക്ടും ഒരു ഹാസ്യചിത്രമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒട്ടേറെ കോമഡി ഹിറ്റുകള്‍ ഒരുക്കിയ റാഫി മെക്കാര്‍ട്ടിന്‍മാരാണ് പുതിയ മമ്മൂട്ടി സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സുനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് തന്നെയാണ് അറിയുന്നത്.

ഹൊറൈസണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ രാജന്‍ തളിപ്പറമ്പ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷം ഫെബ്രുവരിയോടെ ആരംഭിയ്ക്കും. ഇതിനിടെ കിങ് ആന്റ് കമ്മീഷണറും ലാല്‍ സംവിധാനം ചെയ്യുന്ന കോബ്രയും മമ്മൂട്ടി പൂര്‍ത്തിയാക്കും.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ വെനീസിലെ വ്യാപാരി നവംബര്‍ 11നാണ് തിയറ്ററുകളിലെത്തുന്നത്. ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രം മമ്മൂട്ടി ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഈ സിനിമയുടെ വിധി മമ്മൂട്ടിയുടെ വരാനിരിയ്ക്കുന്ന പ്രൊജക്ടുകളെയും ബാധിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട..

English summary
Megastar Mammootty will play the lead role in Rafi Mecartin's next scripting flick. Rajan Thalliparambu for Horizon Entertainment Banner will produce the film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam