»   » അക്കു-ഷാജി ചിത്രങ്ങളില്‍ പൃഥ്വി നായകനാകുന്നു

അക്കു-ഷാജി ചിത്രങ്ങളില്‍ പൃഥ്വി നായകനാകുന്നു

Posted By:
Subscribe to Filmibeat Malayalam
Prithviraj
വെറുതെ ഒരു ഭാര്യയിലൂടെ സൂപ്പര്‍ സംവിധായകരുടെ നിരയിലേക്കുയര്‍ന്ന അക്കു അക്‌ബര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്‌ നായകനാകുന്നു.

പുതുമുഖ സംവിധായകനായ ദീപന്‍ ഒരുക്കുന്ന പുതിയ മുഖത്തിന്റെ ഷൂട്ടിംഗ്‌ തിരക്കുകളിലാണ്‌ പൃഥ്വിരാജ്‌.പുതിയ മുഖത്തിന്‌ തിരക്കഥയൊരുക്കിയ സിന്ധു രാജ്‌ തന്നെയാണ്‌ അക്കു അക്‌ബര്‍ ചിത്രത്തിന്റെയും തിരക്കഥ രചിയ്‌ക്കുന്നത്‌.

രജപുത്ര വിഷ്വല്‍സ്‌ മീഡിയയുടെ ബാനറില്‍ എം രഞ്‌ജിത്താണ്‌ പൃഥ്വി-അക്കു അക്‌ബര്‍ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. രജപുത്രയുടെ ആദ്യ പൃഥ്വി ചിത്രമാണിത്‌.

അതേ സമയം ആക്ഷന്‍ സിനിമകളുടെ തലതൊട്ടപ്പനായ ഷാജി കൈലാസും പൃഥ്വിയെ നായകനാക്കാന്‍ ഒരുങ്ങുകയാണ്‌. കഴിഞ്ഞ കുറച്ചു കാലമായി ഷാജി ചിത്രങ്ങള്‍ക്ക്‌ സ്ഥിരമായി തൂലിക ചലിപ്പിയ്‌ക്കുന്ന എകെ സാജന്‍ തന്നെയായിരിക്കും പൃഥ്വി സിനിമയുടെയും രചന നിര്‍വഹിയ്‌ക്കുക. ഷാജി സിനിമയ്‌ക്ക്‌ ശേഷമെ അക്കു അക്‌ബര്‍ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക്‌ പൃഥ്വി കടക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam