»   » കമ്മീഷണര്‍-3 ഷാജി കൈലാസ് തൂലികയെടുക്കുന്നു

കമ്മീഷണര്‍-3 ഷാജി കൈലാസ് തൂലികയെടുക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Shaji Kailas
തെന്നിന്ത്യയിലെ മൂന്ന് ഭാഷകളിലായി നാല്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തതിന് ശേഷം ആക്ഷന്‍ സംവിധായകന്‍ ഷാജി കൈലാസ് തിരക്കഥാ രചനാ രംഗത്തേക്ക് കടക്കുകയാണ്. ഒരുകാലത്ത് രഞ്ജിത്ത്-രഞ്ജി പണിക്കര്‍ ടീമിനൊപ്പം നിന്ന് മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിച്ച സംവിധായകന്റെ അടുത്തകാലത്തിറങ്ങിയ എല്ലാ സിനിമകളും നിലം തൊടാതെ തകര്‍ന്നിരുന്നു. പ്രേക്ഷകരുടെ പള്‍സറിഞ്ഞുള്ള തിരക്കഥകളുടെ അഭാവമായിരുന്നു ഷാജി ചിത്രങ്ങള്‍ പരാജയപ്പെടാനുണ്ടായ കാരണം.

തന്നെ സൂപ്പര്‍ ഡയറക്ടറായി മാറ്റിയ കമ്മീഷണറുടെ മൂന്നാം ഭാഗം ഒരുക്കിക്കൊണ്ടാണ് തിരക്കഥാ രചനയിലേക്ക് കടക്കുന്നത്. ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന കിടിലന്‍ ഐപിഎസ് ഓഫീസര്‍ തന്റെ തിരിച്ചുവരവിന് കളമൊരുക്കുമെന്ന് തന്നെയാണ് ഷാജിയുടെ പ്രതീക്ഷ. സുരേഷ് ഗോപിയുടെ ഈ തീപ്പൊരി കഥാപാത്രത്തിന്റെ സ്പാര്‍ക്ക് ഇപ്പോഴും പ്രേക്ഷക മനസ്സുകളില്‍ നില്‍ക്കുന്നുണ്ടെന്ന് സംവിധായകനറിയാം. അതുകൊണ്ട് തന്നെയാണ് ഷാജി കമ്മീഷണറുടെ കഥ തുടരാന്‍ തീരുമാനിച്ചത്.

കമ്മീഷണറുടെ രണ്ടാം ഭാഗമായ ഭരത് ചന്ദ്രന്‍ ഐപിഎസ് സംവിധാനം ചെയ്തത് രഞ്ജി പണിക്കരായിരുന്നു. ആദ്യ രണ്ടു ഭാഗങ്ങളുടെയും തിരക്കഥ പിറന്നതും രഞ്ജിയുടെ തൂലികയില്‍ നിന്നായിരുന്നു. ഭരത് ചന്ദ്രന്‍ പഫര്‍ഫുള്‍ പെര്‍ഫോമന്‍സും വിജയഗാഥയും ഷാജി ആവര്‍ത്തിയ്ക്കുമെന്ന് തന്നെ നമുക്ക് കരുതാം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam