»   » അമ്മയാവും മുമ്പെ ശ്വേതയ്‌ക്കൊരു ഹണിമൂണ്‍...

അമ്മയാവും മുമ്പെ ശ്വേതയ്‌ക്കൊരു ഹണിമൂണ്‍...

Posted By:
Subscribe to Filmibeat Malayalam
Shwetha Menon
വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ മലയാളത്തിന്റെ സൂപ്പര്‍നായികയായി മാറിയ നടി ശ്വേത മേനോന്‍ അമ്മയാവാനൊരുങ്ങുന്നു. കഴിഞ്ഞ ജൂണിലാണ് ശ്രീവത്സന്‍ ജി മേനോനുനുമായുള്ള ശ്വേതയും വിവാഹം കഴിഞ്ഞത്.

നാല് മാസം ഗര്‍ഭിണിയാണെന്ന വിശേഷം പത്ത് ദിവസം മുമ്പാണ് അറിഞ്ഞതെന്ന് ശ്വേത പറയുന്നു. സിനിമയിലെ തിരക്കുകള്‍ മൂലം ഏറെ വൈകിപ്പോയ മധുവിധു യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് നടിയും കുടുംബവും. നേരത്തെ ഒരു മാസത്തെയ യൂറോപ്യന്‍ യാത്രയാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും ഇപ്പോഴത് പത്ത് ദിവസമാക്കി ചുരുക്കിയിരിക്കുകയാണ്.

മെയ് മാസത്തിന് ശേഷം സിനിമയില്‍ നിന്ന് ബ്രേക്കെടുക്കാനുള്ള ഉദ്ദേശത്തിലാണ് നടി. അമ്മയാവുന്നതിന്റ മുമ്പുള്ള അവസ്ഥ ആസ്വദിയ്ക്കുകയാണ് താരം. എന്റെ സംവിധായകരും നിര്‍മാതാക്കളും എന്നില്‍ വലിയ വാത്സല്യമാണ് കാണിയ്ക്കുന്നത്്. ശ്വേത പറയുന്നു. നടിയുടെ മൂന്ന് സിനിമകളുടെ ഷൂട്ടിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്.

English summary
"It was 10 days ago that I received the good news and I have just entered my fourth month," says Shwetha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam