»   » രതിനിര്‍വേദം റീമേക്കില്‍ ശ്വേതാ മേനോന്‍

രതിനിര്‍വേദം റീമേക്കില്‍ ശ്വേതാ മേനോന്‍

Posted By:
Subscribe to Filmibeat Malayalam
Swetha Menon
അവളുടെ രാവുകളുടെ രണ്ടാം ഭാഗത്തിലേക്കുള്ള ക്ഷണം നിരസിച്ചു കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ നടി ശ്വേതാ മേനോന്‍ രതിനിര്‍വേദത്തിന്റെ റീമേക്കില്‍.

1978ല്‍ ഭരതന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ക്ലാസിക് ചിത്രമായ രതിനിര്‍വേദത്തില്‍ ജയഭാരതി അവതരിപ്പിച്ച രതിചേച്ചിയെന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിയ്ക്കുക. 32 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ടികെ രാജീവ് കുമാറാണ് രതിനിര്‍വേദം റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. മലയാളത്തില്‍ റീമേക്ക് ട്രെന്‍ഡിന് തുടക്കമിട്ട നീലത്താമരയുടെ നിര്‍മാതാവ് സുരേഷ് കുമാര്‍ തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

അവളുടെ രാവുകളിലേക്കുള്ള ക്ഷണം നിരസിച്ചു കൊണ്ട് രതിനിര്‍വേദം റീമേക്കിന് സമ്മതം മൂളിയ ശ്വേതയുടെ തീരുമാനം ചലച്ചിത്രരംഗത്തെ പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഗ്ലാമര്‍ റോള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശ്വേത അവളുടെ രാവുകള്‍ ഉപേക്ഷിച്ചതെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ അതൊന്നുമല്ല കാരണമെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

അവളുടെ രാവുകളുടെ രണ്ടാം ഭാഗത്തില്‍ ശ്വേത അഭിനയിക്കുമെന്ന് അതിന്റെ അണിയറക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശ്വേതയോട് ചോദിയ്ക്കാതെയായിരുന്നു ഈ പ്രഖ്യാപനം. ഇതില്‍ അരിശം തോന്നിയാണ് ശ്വേത പ്രൊജക്ടിലേക്കുള്ള ക്ഷണം നിരസിച്ചതെന്നാണ് അറിയുന്നത്.

ശ്വേതയെ പോലെ സൗന്ദര്യവും കഴിവും ഒരുപോലെ ഒത്തുചേര്‍ന്ന നടിയെ ലഭിച്ചതില്‍ രാജീവ് കുമാര്‍ സന്തോഷവാനാണ്. അതേ സമയം രതിനിര്‍വേദത്തില്‍ കൃഷ്ണചന്ദ്രന്‍ അവതരിപ്പിച്ച കൗമാരക്കാരന്‍ പയ്യന് വേണ്ടിയുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam