സോനു നിഗമിന്റെ സഹോദരിയും മലയാളത്തിലേക്ക്

ശിവശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗാനമാലപിച്ചുകൊണ്ടാണ് തീഷ നിഗം മലയാളത്തിലെത്തുന്നത്. സണ്ണി വിശ്വനാഥാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.
സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ തെന്നിന്ത്യയിലെത്തിയ തീഷ ടോളിവുഡില്‍ ഇതിനോടകം ഒട്ടേറെ സിനിമകളില്‍ പിന്നണി ഗായികയായിട്ടുണ്ട്. തെലുങ്കിലെ എക്കാലത്തെയും മെഗാഹിറ്റായ മഗധീരയാണ് തീഷയുടെ കരിയറിലെ ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ട ഗാനം. ചിത്രത്തില്‍ തീഷ ആലപിച്ച ധീര...ധീര... എന്ന് തുടങ്ങുന്ന ഗാനം ഒട്ടേറെ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. തെലുങ്കിന് കന്നഡ സിനിമയിലും പാടിയതിന് ശേഷമാണ് തീഷ മലയാളത്തിലേക്കെത്തുന്നത്.


Click it and Unblock the Notifications











