»   » ഭൂപടത്തില്‍ ഇല്ലാത്ത ഒരിടത്ത് ശ്രീനിവാസന്‍

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടത്ത് ശ്രീനിവാസന്‍

Posted By:
Subscribe to Filmibeat Malayalam
Sreenivasan
മലയാളസിനിമയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നിറഞ്ഞു നിന്ന നിര്‍മ്മാതാവായിരുന്നു ഡേവിഡ് കാച്ചപ്പിള്ളി. നെടുമുടി വേണുവിനെ നായകനാക്കി മോഹന്റെ സംവിധാനത്തില്‍ ഇറങ്ങിയ നിരവധി നല്ല സിനിമകള്‍ക്ക് കാരണക്കാരനായ ഡേവിഡ് കാച്ചപ്പിള്ളി വീണ്ടും നിര്‍മ്മാണ മേഖലയില്‍ സജീവമാവുകയാണ്.

ഇന്നസെന്റ് സിനിമയിലേക്ക് വരുന്നതും ഡേവിഡ് കാച്ചപ്പിള്ളി വഴിയാണ്. ഇളക്കങ്ങള്‍, രണ്ടു പെണ്‍കുട്ടികള്‍, വിടപറയും മുമ്പെ തുടങ്ങിയ ചിത്രങ്ങളൊക്കെ ഇവരുടെ കൂട്ടുകെട്ടില്‍ ഇറങ്ങിയവയാണ്. ശ്രീനിവാസനെ നായകനാക്കി ജോസ് ചാലിശ്ശേരി സംവിധാനം ചെയ്യുന്ന ഭൂപടത്തില്‍ ഇല്ലാത്ത ഒരിടമാണ് ഡേവിഡ് കാച്ചപ്പിള്ളിയുടെ പുതിയ ചിത്രം.

കുറേയേറെ നല്ല സിനിമകള്‍ മലയാളത്തിനു നല്‍കിയ ഡേവിഡ് കാച്ചപ്പിള്ളിയെപ്പോലുള്ള നിര്‍മ്മാതാക്കളെയാണ് ഇന്ന് മലയാളസിനിമയ്ക്ക് ഏറെ ആവശ്യം.

നിവിന്‍ പോളി, നെടുമുടി വേണു, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, മണിയന്‍ പിള്ള രാജു, സലീം കുമാര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ഇനിയ, രാജശ്രീ നായര്‍, കെ.പി.എ.സി. ലളിത, ലക്ഷ്മിപ്രിയ തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

റഫീഖ് അഹമ്മദ്, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്കുന്നു. ഛായാഗ്രഹണം സമീര്‍ഹക്ക്, എഡിറ്റിംഗ് സജിത് ഉണ്ണികൃഷ്ണന്‍, കലാസംവിധാനം ഗിരീഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന.

English summary
After a long time, Sreenivasan will once again turn a school teacher for the new movie 'Bhoopadathil Illatha Oridam'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam