»   » അശ്ലീല ചിത്രമെടുത്ത് ഭീഷണി:മലയാളി നടി പരാതി നല്‍കി

അശ്ലീല ചിത്രമെടുത്ത് ഭീഷണി:മലയാളി നടി പരാതി നല്‍കി

Posted By:
Subscribe to Filmibeat Malayalam
Bhagyanjali
മലയാളിയായ പുതുമുഖ നടി ഭാഗ്യാഞ്ജലി(21)യെ തമിഴ് നടന്‍ മുറിയില്‍ പൂട്ടിയിട്ട് അപമാനിച്ചതായി പരാതി. എറണാകുളം സ്വദേശിയായ ഭാഗ്യാഞ്ജലി (22)യാണ് നടന്‍ വേലുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനാണ് തന്നെ അപമാനിച്ചതെന്ന് ഭാഗ്യാഞ്ജലി എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലുണ്ട്. നടിയുടെ പരാതി ചെന്നൈ സിറ്റി പൊലീസിന് കൈമാറിയിട്ടുണ്ട്. പുരസവാക്കത്ത് താമസിക്കുന്ന ഭാഗ്യാഞ്ജലി തമിഴില്‍ നെല്ല്, നിന്നെ കാതലിപ്പേന്‍, കോട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

'നിന്നെ കാതലിപ്പേന്‍' എന്ന സിനിമയില്‍ വേലു ഒപ്പം അഭിനയിച്ചിരുന്നു. പിന്നീട് അയാള്‍ മോശമായി പെരുമാറുകയും വിവാഹാഭ്യര്‍ഥനയുമായി പലപ്പോഴും ശല്യപ്പെടുത്തുകയും ചെയ്തു. ഒരുദിവസം ചെന്നൈയില്‍നിന്ന് എറണാകുളത്തേക്ക് പോകാനായി തീവണ്ടയില്‍ യാത്ര ചെയ്യുന്നതിനിടെ വേലുവും ഒപ്പം കയറി. പിന്നീട് തന്റെ കൈയിലുണ്ടായിരുന്ന ചില പ്രധാന രേഖകള്‍ അടങ്ങിയ ബാഗ് വേലു തട്ടിയെടുത്ത് രക്ഷപ്പെട്ടുവെന്ന് ഭാഗ്യാഞ്ജലി ആരോപിയ്ക്കുന്നു

ബാഗ് വേണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും തന്നില്ല. ഒടുവില്‍ വേലുവിന്റെ സഹോദരി തന്റെ വീട്ടിലെത്തി. വേലുവിന്റെ വീട്ടില്‍ പോയാല്‍ രേഖകള്‍ തിരിച്ചുതരുമെന്നു പറഞ്ഞു.

ഇതനുസരിച്ച വീട്ടിലെത്തിയപ്പോള്‍, വേലു അപമാനിക്കുകയായിരുന്നു. അശ്ലീല ചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി അതു കാണിച്ച് ഭീഷണിപ്പെടുത്തുകയാണ്. വേലുവിന്റെ കൈയില്‍നിന്ന് 15 ലക്ഷം രൂപ കടം വാങ്ങിയതായി മുദ്രക്കടലാസില്‍ ഒപ്പിട്ടുവാങ്ങിയതായും ഭാഗ്യാഞ്ജലിയുടെ പരാതയില്‍ പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam