»   » സുധീഷ് ശങ്കറിന് ദിലീപിന്റെ ഡേറ്റ്

സുധീഷ് ശങ്കറിന് ദിലീപിന്റെ ഡേറ്റ്

Posted By:
Subscribe to Filmibeat Malayalam
Dileep
മിനി സ്‌ക്രീനിലൊന്ന് ക്ലച്ചുപിടിച്ചാല്‍ സംവിധായകരുടെ കണ്ണ പിന്നെ ബിഗ് സ്‌ക്രീനിലേക്കാണ്. നല്ലൊരു താരത്തിന്റെ ഡേറ്റും ഒപ്പിച്ച് പടമിറക്കി ഹിറ്റാക്കിയാല്‍ പിന്നെ ഓഫറുകളുടെ പെരുമഴയാവും ഇവരെ തേടിവരിക. ഈ വഴിയിലൂടെ നടന്ന് വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങുന്ന സജി സുരേന്ദ്രനെപ്പോലുള്ളവര്‍ക്കൊരു പിന്‍ഗാമി കൂടി വരുന്നു.

ഒരുപിടി പ്രമുഖ സീരിയലുകളുടെ സംവിധാനത്തിലെ ശ്രദ്ധേയനായ സുധീഷ് ശങ്കറാണ് ജനപ്രിയ നടന്‍ ദിലീപിലൂടെ മോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്.

തമിഴില്‍ അറുമനമൈ എന്ന ചിത്രമൊരുക്കി അരങ്ങേറിയ സുധീഷ് ദിലീപ് ചിത്രത്തിന്റെ അണിയറജേലികള്‍ ആരംഭിച്ചു കഴിഞ്ഞു. ദിനേഷ് പണ്ഡിറ്റിന്റെ തിരക്കഥയിലൊരുങ്ങുന്ന ദിലീപ് ചിത്രമൊരുക്കുന്നത് തമിഴിലെ പ്രമുഖ നിര്‍മാതാക്കളായ ആര്‍ബി ചൗധരിയുടെ സൂപ്പര്‍ഗുഡ് ഫിലിംസാണ്.

കീര്‍ത്തിചക്രയെന്ന മെഗാഹിറ്റിലൂടെ മലയാളത്തിലെത്തിയ സൂപ്പര്‍ഗുഡിന്റെ രണ്ടാംചിത്രമാണിത്. ഇനിയും പേര് തീരുമാനിച്ച ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷമാദ്യം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്യാമപ്രസാദിന്റെ അരികെയിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്. മംമ്ത, സംവൃത തുടങ്ങിയവരാണ് അരികെയിലെ നായികമാര്‍.

English summary
The popular director of television serials, Sudheesh Shankar has finally grabbed a ticket to Mollywood by earning the dates of actor Dileep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam