»   » മലയാളത്തില്‍ അഭിനയിക്കാന്‍ റെഡി: വിക്രം

മലയാളത്തില്‍ അഭിനയിക്കാന്‍ റെഡി: വിക്രം

Posted By:
Subscribe to Filmibeat Malayalam
Vikram
മലയാളത്തില്‍ നായകനാകാനും പാടാനും തയ്യാറാണെന്ന്‌ തമിഴ്‌ സൂപ്പര്‍താരം വിക്രം. പുതിയ ചിത്രമായ കന്ദസ്വാമിയുടെ കേരളത്തിലെ റിലീസിങുമായി ബന്ധപ്പെട്ട്‌ ഹോട്ടല്‍ ലേ മെറിഡിയനില്‍ തിങ്കളാഴ്‌ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിക്രം.

മലയാളത്തെ എന്നും ആരാധനയോടെയാണ്‌ താന്‍ കാണുന്നതെന്ന്‌ വിക്രം പറഞ്ഞു. മലായളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്‌. എന്നാല്‍ ഒന്നര വര്‍ഷത്തിനുള്ളല്‍ ഒരു സിനിമ എന്ന രീതിയിലാണ്‌ ഇപ്പോള്‍ ചിത്രങ്ങള്‍ ചെയ്യുന്നത്‌.

ആ ഒന്നര വര്‍ഷം അതിന്‌ വേണ്ടി പൂര്‍ണമായും അര്‍പ്പിക്കുകയാണ്‌. വ്യത്യസ്‌തത പുലര്‍ത്തുന്ന സിനിമകള്‍ ചെയ്യുകയെന്നത്‌ ഒരു ത്രില്ലാണ്‌. ആ ത്രില്ലിന്റെ ഭാഗമായാണ്‌ കന്തസ്വാമിയില്‍ പാടിയത്‌. അങ്ങനെയുള്ള സിനിമകള്‍ക്ക്‌ വേണ്ടി എന്ത്‌ ത്യാഗം ചെയ്യാനും തയ്യാറാണ്‌.

ഭീമ എന്ന ചിത്ത്രിന്‌ സാമ്പത്തിക നഷ്ടം വന്നപ്പോള്‍ നഷ്ടം നികത്താന്‍ കടം വാങ്ങിയും പണം നല്‍കിയിരുന്നു. നല്ല സിനിമകള്‍ വേണമെന്നുള്ളതുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ ചെയ്യുന്നത്‌- വിക്രം പറഞ്ഞു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

കന്തസ്വാമി ഒരാഴ്‌ചകൊണ്ട്‌ 37കോടി രൂപയാണ്‌ തിരിച്ചുപിടിച്ചത്‌. ഇത്‌ ദക്ഷിണേന്ത്യയിലെ റെക്കോര്‍ഡാണ്‌. അധ്വാനിച്ച്‌ ചെയ്യുന്ന നല്ല സിനിമകള്‍ക്ക്‌ പ്രതികരണമുണ്ടാകുമെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

മണിരത്‌നത്തിന്റെ രാവണ്‍, വിക്രം കുമാറിന്റെ ഫാന്റസി ഫിലിം, സുബ്രഹ്മണ്യപുരം ഫെയിം ശശികുമാറിന്റെ പുതിയ പടം എന്നിവയാണ്‌ വിക്രമിന്റെ പുതിയ പ്രൊജക്ടുകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam