twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓര്‍മയുടെ വെള്ളിത്തിരയില്‍ ചിരിയുമായി ഫിലോമിന

    By Super
    |

    മലയാള സിനിമയിലെ വേറിട്ട ഒരമ്മ വേഷമായിരുന്നു ഫിലോമിനയുടേത്. വില്ലത്തിയും കുശുമ്പത്തിയും താന്തോന്നിയുമൊക്കെയായ വേഷങ്ങളിലൂടെ സിനിമയില്‍ നിറഞ്ഞുനിന്ന ഫിലോമിനയുടെ മുഖം അതുകൊണ്ടു തന്നെ മലയാളത്തിലെ അമ്മ നടിമാരില്‍ വേറിട്ടുനില്‍ക്കുന്നു.

    കുട്ടിക്കുപ്പായം മുതല്‍ മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രം വരെ എഴുന്നൂറ്റമ്പതോളം ചിത്രങ്ങളിലാണ് ഫിലോമിന അഭിനയിച്ചത്. എഴുന്നൂറ്റമ്പതോളം കഥാപാത്രങ്ങള്‍. പ്രേക്ഷകരില്‍ ചിരിയും ദ്വേഷ്യവും നൊമ്പരവും പടര്‍ത്തിയ കഥാപാത്രങ്ങള്‍. ഫിലോമിനയുടെ സ്വതസിദ്ധമായ നാടകീയ ശൈലിയില്‍ ആ കഥാപാത്രങ്ങള്‍ വേറിട്ടുനിന്നു.

    നൂറിലേറെ നാടകങ്ങളില്‍ അഭിനയിച്ചതിനു ശേഷമാണ് ഫിലോമിന സിനിമയിലെത്തിയത്. തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയിലെ പുതിയ വീട്ടില്‍ ദേവസിയുടെയും മറിയയുടെയും അഞ്ചുമക്കളില്‍ ഒരാളായി ജനിച്ച ഫിലോമിനക്കു നാടകത്തിലെത്തിയതോടെ അഭിനയം തന്നെയായി ജീവിതം. എട്ടു വര്‍ഷത്തോളം അവര്‍ പ്രൊഫഷണല്‍ നാടകരംഗത്തില്‍ സജീവമായിരുന്നു. പി.ജെ.ആന്റണിയുടെ നാടകങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് അവര്‍ കൂടുതല്‍ ശ്രദ്ധ നേടുകയും ചെയ്തു.

    1964ല്‍ ടി.ഇ.വാസുദേവന്‍ നിര്‍മിച്ച കുട്ടിക്കുപ്പായം എന്ന ചിത്രത്തിലൂടെ 32-ാം വയസില്‍ വയസില്‍ സിനിമയിലെത്തിലെത്തിയ ഫിലോമിനക്ക് പ്രേംനസീറിന്റെ അമ്മയുടെ വേഷമായിരുന്ന ആ ചിത്രത്തില്‍. പിന്നീട് അവതരിപ്പിച്ച ഭൂരിഭാഗം കഥാപാത്രങ്ങളും പ്രായം ചെന്ന വേഷങ്ങളായിരുന്നു.

    മലയാളത്തിലെ പ്രഗത്ഭരായ മിക്ക സംവിധായകരുടെയും ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. മഴവില്‍ക്കാവടി പോലുള്ള സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ ഫിലോമിനയുടെ വേഷങ്ങള്‍ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്നതാണ്. ഗോഡ്ഫാദറിലെ ആനപ്പാറ അച്ചാമ്മ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന മറ്റൊരു ശ്രദ്ധേയ കഥാപാത്രമാണ്. തനിയാവര്‍ത്തനത്തിലെ മുത്തശിയുടെയും വെങ്കലത്തിലെ അച്ഛമ്മയുടെയും വിയറ്റ്നാം കോളനിയിലെ അനാഥയായ ഉമ്മയുടെയും വേഷങ്ങള്‍ ഫിലോമിന തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ അവിസ്മരണീയമാക്കി. ഓളവും തീരവും എന്ന ചിത്രത്തിലെ ബീവാത്തുമ്മ ഫിലോമിനയുടെ മികച്ച കഥാപാത്രമായിരുന്നു. പത്മരാജന്‍, ഭരതന്‍ എന്നിവരുടെ പ്രിയനടി കൂടിയായിരുന്നു ഫിലോമിന.

    മികച്ച നടിക്കുള്ള സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ ഒട്ടേറ പുരസ്കാരങ്ങള്‍ ഫിലോമിനക്കു ലഭിച്ചിട്ടുണ്ട്. ഓളവും തീരവും, തുറക്കാത്ത വാതില്‍, ചാട്ട, തനിയാവര്‍ത്തനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവര്‍ക്ക് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X