For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നന്ദനത്തിനും ദിലീപിനും നവ ്യയ്ക്കും ക്രിട്ടിക്സ് അവാര്‍ഡ്

  By Staff
  |

  നന്ദനത്തിനും ദിലീപിനും നവ ്യയ്ക്കും ക്രിട്ടിക്സ് അവാര്‍ഡ്
  ജനവരി 27, 2003

  തിരുവനന്തപുരം : 2002 ലെ മികച്ച ചലച്ചിത്രത്തിനുള്ള ഫിലിം ക്രട്ടിക്സ് അസോസിയേഷന്റെ അവാര്‍ഡിന് നന്ദനം എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.

  ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ഭാരവാഹികള്‍ പത്രസമ്മേളനത്തിലാണ് ഇത് വെളിപ്പെടുത്തിയത്.

  ഈ ചിത്രത്തിന്റെ തന്നെ സംവിധായകനായ രഞ്ജിത്താണ് മികച്ച സംവിധായകന്‍. മികച്ച നടന്‍ ദിലീപാണ്. ചിത്രം കുഞ്ഞിക്കൂനന്‍. നടി നവ്യാ നായരാണ്. നന്ദനം, കുഞ്ഞിക്കൂനന്‍ എന്നിവയിലെ അഭിനയത്തിനാണ് നവ്യയ്ക്ക് അവാര്‍ഡ്.

  നടനും സംവിധായകനുമായ ഭരത് ഗോപിയെ ചലച്ചിത്ര രത്നം ബഹുമതി നല്‍കി ആദരിക്കും.

  പി.ആര്‍.എസ്.പിള്ള സ്മാരക സ്വര്‍ണ്ണ മെഡലിനാണ് ഭാവന സിനിമയുടെ ബാനറില്‍ സിദ്ദിഖും രഞ്ജിത്തും ചേര്‍ന്ന് നിര്‍മ്മിച്ച നന്ദനം അര്‍ഹമായത്.

  മീശമാധവനാണ് ഏറ്റവും ജനപ്രീതി നേടിയ ചിത്രം. ചിങ്കു-അച്ചു സിനിമാസിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പള്ളി നിര്‍മ്മിച്ച് കമല്‍ സംവിധാനം ചെയ്ത നമ്മള്‍, ഗാലക്സി ഫിലിംസിന്റെ ബാനറില്‍ കെ.എ.ജലീല്‍ നിര്‍മ്മിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് പങ്കിട്ടു.

  സംവിധായകരായ കമലിനും സത്യന്‍ അന്തിക്കാടിനും പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കും.

  കുഞ്ഞിക്കൂനന്‍, ശിവം എന്നീ ചിത്രങ്ങളീലെ അഭിനയത്തെ വിലയിരുത്തി സായ് കുമാറിന് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നല്‍കും.

  മറ്റ് അവാര്‍ഡുകള്‍

  * രണ്ടാമത്തെ നടന്‍ : പൃഥ്വീരാജ് (നന്ദനം)
  * രണ്ടാമത്തെ നടി : ജ്യോതിര്‍മയി (ഭവം)
  * ബാലതാരം : മാസ്റ്റര്‍ അശ്വിന്‍ തമ്പി (കാക്കേ കാക്കേ കൂടെവിടെ), മാസ് റ്റര്‍ അമല്‍മോഹന്‍ (കൃഷ്ണപക്ഷക്കിളികള്‍)
  * കഥാകൃത്ത് : മണി ഷൊര്‍ണൂര്‍ (ആഭരണച്ചാര്‍ത്ത്)
  * തിരക്കഥാകൃത്ത് : ശ്രീനിവാസന്‍ (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)
  * ഗാനരചയിതാവ് : കൈതപ്രം ദാമോദരന്‍ നമ്പൂതിരി (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)
  * സംഗീത സംവിധായകന്‍ : വിദ്യാസാഗര്‍ (മീശമാധവന്‍)
  * പിന്നണി ഗായകന്‍ : എം.ജി.ശ്രീകുമാര്‍ (ആഭരണച്ചാര്‍ത്തിലെ നാദവിനോദിനി....., നന്ദനത്തിലെ മനസ്സില്‍ മിഥുനമഴ... എന്നീ ഗാനങ്ങള്‍)
  * പിന്നണി ഗായിക : രാധികാ തിലക് (കുഞ്ഞിക്കൂനനിലെ ഓമനമലരേ നിന്‍ മാരന്‍.... എന്ന ഗാനം)
  * ഛായാഗ്രാഹകന്‍ : അഴകപ്പന്‍ (നന്ദനം)
  * ചിത്രസംയോജകന്‍ : കെ.രാജഗോപാല്‍ (നമ്മള്‍)
  * കലാസംവിധായകന്‍ : സുരേഷ് കൊല്ലം ( നമ്മള്‍, നന്ദനം)
  * ശബ്ദലേഖനം : ഹരികുമാര്‍, കൃഷ്ണനുണ്ണീ (ഭവം)
  * ചമയം : ജയചന്ദ്രന്‍ (കുബേരന്‍)
  * വസ്താലങ്കാരം : ഇന്ദ്രന്‍സ് ജയന്‍ (കുബേരന്‍)
  * നൃത്ത സംവിധായകന്‍ : പ്രസന്നന്‍ (മീശമാധവന്‍)
  * ഡബിംഗ് ആര്‍ട്ടിസ്റ്റ് : ഭാഗ്യലക്ഷ്മി (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)
  * കുട്ടികളുടെ ചിത്രം : കൃഷ്ണപക്ഷക്കിളികള്‍ (സംവിധാനം : എബ്രഹാം ലിങ്കണ്‍, നിര്‍മ്മാണം : പ്രദീപ് പാലിയത്ത്)
  * ജനപ്രീതി നേടിയ ചിത്രം : മീശമാധവന്‍ (സംവിധാനം : ലാല്‍ ജോസ്, നിര്‍മ്മാണം : സുബൈര്‍-സുധീഷ്)
  * നവാഗത പ്രതിഭകള്‍ : ജിഷ്ണു, സിദ്ധാര്‍ത്ഥ, ഭാവന (നമ്മള്‍)
  * നവാഗത സംവിധായകന്‍ : സതീഷ് മേനോന്‍ (ഭവം)
  * മികച്ച ഡോക്യുമെന്ററി :
  1. ദി ജേര്‍ണി ഓഫ് നേക്കഡ് ഗോഡ് (സംവിധാനം, നിര്‍മ്മാണം : ശശികുമാര്‍)
  2. ജീവന കലയുടെ പുള്ളൂവഗീതം (സംവിധാനം : വേണുകുമാര്‍, നിര്‍മ്മാണം : ശിവാനന്ദന്‍)
  * മികച്ച ചലച്ചിത്ര ഗ്രന്ഥം: അലിവിന്റെ മന്ദാരങ്ങള്‍ (മധു ഇറവങ്കര)
  * മികച്ച ലേഖനത്തിനുള്ള പി.കെ.പിള്ള അവാര്‍ഡ് : ഉണ്ണി കെ.വാര്യര്‍
  * ചലച്ചിത്ര പത്രപ്രവര്‍ത്തകനുള്ള സി.കെ.സോമന്‍ പുരസ്കാരം : പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍

  ഫീച്ചര്‍ ഫിലിമിന്റെയും ഡോക്യുമെന്ററി ഫിലിമിന്റെയും സാദ്ധ്യതകള്‍ സമന്വയിപ്പിച്ച് ശിവപ്രസാദ് സംവിധാനം ചെയ്ത ഭേരി എന്ന ചിത്രം പ്രത്യേക ജൂറി അവാര്‍ഡിന് അര്‍ഹമായി.

  ചലച്ചിത്ര രംഗത്തെ സംഭാവനകളെ മാനിച്ച് സംവിധായകന്‍ ജോണ്‍ ശങ്കരമംഗലം, ഗാനരചയിതാവ് ഭരണിക്കാവ് ശിവകുമാര്‍, നടി കുട്ട്യേട്ടത്തി വിലാസിനി, ആദ്യകാല നടനും ഗായകനുമായ സി.എം. പാപ്പുക്കുട്ടി ഭാഗവതര്‍ എന്നിവര്‍ക്കും ചലച്ചിത്ര പ്രതിഭ ബഹുമതി നല്‍കി ആദരിക്കും.

  പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് തേക്കിന്‍കാട് ജോസഫ്, ജനറല്‍ സെക്രട്ടറി മണ്ണാറക്കയം ബേബി, സെക്രട്ടറി പ്രൊഫ. ജോസഫ് മാത്യു പാലാ, ട്രഷറര്‍ വട്ടപ്പാറ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X