»   » ദീപങ്ങള്‍ സാക്ഷിയാക്കി മറഞ്ഞുപോയ പുത്തഞ്ചേരി

ദീപങ്ങള്‍ സാക്ഷിയാക്കി മറഞ്ഞുപോയ പുത്തഞ്ചേരി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/02-10-tribute-to-malayali-film-lyricist-puthenchery-2-aid0166.html">Next »</a></li></ul>
Girish Puthenchery
മറക്കാത്ത പാട്ടുകള്‍ കൊണ്ട് നമമുടെ ദിനരാത്രങ്ങള്‍ക്ക് കൂട്ടിരുന്ന പുത്തഞ്ചേരി ഓര്‍മ്മയായിട്ട് രണ്ടുവര്‍ഷം പിന്നിടുന്നു.ഗിരീഷ് പുത്തഞ്ചേരിയുടെ തൂലിക തുമ്പ് പെറ്റിട്ട വാക്കുകള്‍ ചിറകുവെച്ച് പറക്കാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി.

കര്‍ണ്ണാടകസംഗീതത്തില്‍ വിദുഷിയായ മീനാക്ഷിയമ്മയുടെ മകന് ഭാഷയുടെ ലളിത സുന്ദരപദങ്ങളാണ് വഴങ്ങിയത്. സംഗീത സംവിധായകന്‍മാര്‍ നീട്ടുന്ന ഈണത്തിലേക്ക് അളന്നുമുറിച്ച വാക്കുകള്‍ ചേര്‍ത്ത് വെച്ച് പാട്ടുതീര്‍ക്കുന്ന പുത്തഞ്ചേരിയുടെ പ്രതിഭാവിലാസം അസാധാരണമായിരുന്നു. സ്‌നേഹിച്ചും കലഹിച്ചും കടന്നുപോയ പുത്തഞ്ചേരിയ്ക്ക് ഒന്നും
പിടിച്ചുവാങ്ങാനായില്ല.

സിനിമ പുത്തഞ്ചേരിയെ ശരിക്കും ഉപയോഗപ്പെടുത്തിയപ്പോള്‍ തിരിച്ച് സിനിമ എന്തുനല്‍കി എന്നത് പ്രസക്തമാണ്.
മുന്നൂറിലധികം സിനിമകള്‍ക്കായ് ആയിരത്തിഅഞ്ഞൂറോളം പാട്ടുകളെഴുതിയ പുത്തഞ്ചേരി മരണപ്പെടുമ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പ്രതിഭകളുടെ കുഴപ്പങ്ങളൊക്കെ പുത്തഞ്ചേരിയേയും ബാധിച്ചിരുന്നു.

ആവശ്യക്കാരൊക്കെ ഇത് പരമാവധി ഉപയോഗപ്പെടുത്തിയപ്പോള്‍ കണക്കുപറഞ്ഞ് കാശ് വാങ്ങാന്‍ മറക്കുകയും തളര്‍ന്ന ശരീരത്തെ മരണം കടന്നാക്രമിക്കുകയുമായിരുന്നു. സിനിമലോകം പുത്തഞ്ചേരിയുടെ മരണശേഷം അവസ്ഥ തിരിച്ചറിഞ്ഞ് സഹായ ഹസ്തവുമായെത്തി.

ആര്‍ക്കും അങ്ങിനെ മറക്കാന്‍ കഴിയുമായിരുന്നില്ല ഈ എഴുത്തുകാരനെ.കോഴിക്കോടിനടുത്തുള്ള ഉള്ളേരിയെന്ന
നാട്ടുമ്പുറത്തെ ജ്യോത്സ്യകുടുംബത്തില്‍ പിറന്ന പുത്തഞ്ചേരിക്കാരന് ബാല്യം കഷ്ടപ്പാടുകളുടേതായിരുന്നു.

അടുത്ത പേജില്‍
രഞ്ജിത്തിലൂടെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം

<ul id="pagination-digg"><li class="next"><a href="/news/02-10-tribute-to-malayali-film-lyricist-puthenchery-2-aid0166.html">Next »</a></li></ul>
English summary
Renowned film lyricist Girish Puthenchery passed away on Feb 10, 2010. This 48 year old poet has contributed to some of Malayalam’s best known songs. There are very few Malayalis who have not heard or at least hummed the lyrics of Girish’s songs in movies such as Nandanam, Ore Kadal, RavanaPrabhu and Vadakkumnathan. Girish had also scripted for blockbuster hits such as “Vadakkunnathan.” He wrote lyrics for over 2,500 songs spanning more than 300 Malayalam films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam