»   » മൊബൈലിലെ പാട്ടിനും ലൈസന്‍സ്

മൊബൈലിലെ പാട്ടിനും ലൈസന്‍സ്

Posted By:
Subscribe to Filmibeat Malayalam
Mobile Music
ഏറ്റവും പുതിയ ഗാനങ്ങളും ഇഷ്ടഗാനങ്ങളും മൊബൈലിലും മെമ്മറി കാര്‍ഡുകളിലും യഥേഷ്ടം പകര്‍ത്തികിട്ടുന്ന ഏര്‍പ്പാടും അവസാനിയ്ക്കാന്‍ പോകുന്നു. ഇനിമുതല്‍ ലൈസന്‍സ് ഉള്ള കടകള്‍ക്കു മാത്രമേ ഇതിനുള്ള അവകാശം ഉണ്ടായിരിക്കുകയുള്ളൂ.

1957 ലെ കോപ്പി റൈറ്റ് ആക്ട് പ്രകാരം ശിക്ഷാര്‍ഹമായ കാര്യമാണ് ഇവിടെ നിര്‍വ്വിഘ്‌നം നടന്നു കൊണ്ടിരിക്കുന്നത്. സൌത്ത് ഇന്ത്യ മ്യൂസിക് കമ്പനീസ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ സൗത്ത് ഇന്ത്യ ഡിജിറ്റല്‍ മ്യൂസിക് മാനേജ്‌മെന്റ് െ്രെപവറ്റ് ലിമിറ്റഡ്, സെല്‍ മ്യൂസിക് എന്ന ബ്രാന്‍ഡ് ആരംഭിച്ചു. ഇവരായിരിക്കും ഇനി കടയുടമകള്‍ക്ക് ലൈസന്‍സ് അനുവദിക്കുക.

പ്രമുഖ മ്യൂസിക് കമ്പനികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ലൈസന്‍സ് ഒരു വര്‍ഷത്തേക്കാണ് നല്കുക. പ്രതിവര്‍ഷം കടയുടമ 12000-15000 രൂപ വരെ ഇതിനായ് നല്‌കേണ്ടിവരും.കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്ന ചടങ്ങില്‍ സെല്‍ മ്യൂസിക് ബ്രാന്‍ഡിന്റെ ഉദ്ഘാടനം റേഞ്ച് ഐ.ജി. കെ.പത്മകുമാര്‍ നിര്‍വ്വഹിച്ചു.

സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, ഗായകന്‍ വി.ദേവാനന്ദ് എന്നിവര്‍ പങ്കെടുത്ത പ്രസ്തുത പരിപാടിയില്‍ സിംകയുടെ ജനറല്‍ സെക്രട്ടറി ജെ. ശ്രീധര്‍സെല്‍ മ്യൂസിക് ബ്രാന്‍ഡ് നടപ്പാക്കാനുദ്ദേശിക്കുന്ന ലൈസന്‍സ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

ലൈസന്‍സ് സമ്പ്രദായത്തോട് സഹകരിക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നാസറുദ്ദീന്‍ അറിയിച്ചു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam