twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഇടതുപാളയത്തിലെത്തിയ സംഗീതജ്ഞന്‍

By Ravi Nath

Next »

« Previous

P.Bhaskaran
പുല്ലൂട്ട് പാടത്ത് ഭാസ്‌ക്കരമേനോന്‍ എന്ന കൊടുങ്ങല്ലൂര്‍ സ്വദേശി പി.ഭാസ്‌ക്കരന്‍ ഏഴാം ക്‌ളാസ്സില്‍ കാവ്യരചനക്ക് തുടക്കമിട്ടു. മഹാരാജാസിന്റെ ഈ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ കോളേജ് നാളുകളില്‍ ഇടതുപക്ഷപ്രസ്ഥാനം ആകര്‍ഷിച്ചു. ആറുമാസക്കാലം ജയില്‍വാസവുമനുഷ്ഠിക്കേണ്ടി വന്നു. കോളേജ് പഠനശേഷം കോഴിക്കോട് ദേശാഭിമാനി ആഴ്ചപതിപ്പില്‍ ജോലിയില്‍ പ്രവേശിച്ചു.

ആദ്യകവിതസമാഹാരം വില്ലാളി പ്രസിദ്ധീകരിക്കുന്നത് ഈ കാലത്താണ്.പുന്നപ്രവയലാര്‍ സമരംകൊടുമ്പിരികൊള്ളാന്‍ തുടങ്ങിയകാലം പി.ഭാസ്‌ക്കരന്റെ വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന കവിത ഉണര്‍ത്തിവിട്ട ഓളം ചില്ലറയല്ല. തിരുവിതാംകൂര്‍ ദിവാന്‍ സര്‍.സി.പിയുടെ സേച്ഛാധിപത്യം ഭരണം കമ്മ്യൂണിസ്‌റ് പ്രസ്ഥാനം നിരോധിക്കപ്പെട്ട സമയം.

ഭാസ്‌ക്കരന്റെ അടുത്ത ഊഴം മദ്രാസിലായിരുന്നുജയ കേരളം പത്രത്തില്‍. അവിടുന്ന് വീണ്ടും കോഴിക്കോട് ആകാശവാണിയിലേക്ക്. ഇതിനിടയില്‍ ആദ്യഗാനം പിറന്നു തമിഴ് ചിത്രമായിരുന്ന അപൂര്‍വ്വ സഹോദരങ്ങള്‍ക്കുവേണ്ടി.വ്യത്യസ്ത ഭാഷയില്‍ ജനിച്ച ആ ഗാനത്തിലെ മലയാളവരികള്‍ ഭാസ്‌ക്കരന്‍ മാഷിന്റേതായിരുന്നു.

ചന്ദ്രിക എന്ന സിനിമയ്ക്കുവേണ്ടി മധു മാധുരി എന്ന ഗാനവുമായ് മലയാളത്തില്‍ രംഗപ്രവേശം ചെയ്തു. അടുത്തത് രാമുകാര്യാട്ടുമൊത്ത് നീലക്കുയില്‍ അതില്‍ അഭിനയിക്കുകയും ചെയ്തു. പിന്നീട് എത്രയോ സിനിമകളില്‍ തന്റെ അഭിനയപ്രാഗത്ഭ്യം പുറത്തെടുത്തതില്‍ മനോരഥം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.

ഇരുട്ടിന്റെ ആത്മാവ്, ആദ്യകിരണങ്ങള്‍, തുറക്കാത്ത വാതില്‍, രാരിച്ചന്‍ എന്ന പൌരന്‍, കള്ളിചെല്ലമ്മ, കാട്ടുകുരങ്ങ്, ഉമ്മാച്ചു, ശ്രീമദ്ഭഗവത്ഗീത, എനിക്കു വിശക്കുന്നു...എന്നിങ്ങനെ 44 ചിത്രങ്ങള്‍ പി ഭാസ്‌ക്കരന്റെ സംവിധാനത്തില്‍ ഇറങ്ങിയിട്ടുണ്ട്. മൂവിയിരത്തോളം പാട്ടുകള്‍കൊണ്ട് മലയാള സിനിമയെനിത്യഹരിതയാക്കി. ആറുസിനിമകള്‍ നിര്‍മ്മിച്ചു. 3 ഡോക്യുമെന്ററികള്‍, ഏഷ്യനെറ്റിന്റെ അവതരണഗാനം ഉള്‍പ്പെടെ എത്രയോ നാടകഗാനങ്ങളും പി. ഭാസ്‌ക്കരന്റെ പ്രതിഭാസ്പര്‍ശത്തോടെ നിലനില്‍ക്കുന്നു.

അടുത്ത പേജില്‍

ഇനിയൊരു ഭാസ്‌ക്കരന്‍ മാഷില്ല...ഇനിയൊരു ഭാസ്‌ക്കരന്‍ മാഷില്ല...

Next »

« Previous

Read more about: song poet music കവി ഗാനം
English summary
P.Bhaskaran had made his mark as poet, lyricist and director and had won many National Awards. One of the few in Malayalam to combine literary and directorial skills, his contributions to both aspects of filmmaking have been equally outstanding. Yet, his songs, with their special stamp of colloquial diction and lyrical charm, are an inseparable ingredient of Malayali consciounesness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X