»   » മരിച്ചിട്ടും മരിക്കാത്ത കുതിരവട്ടം പപ്പു

മരിച്ചിട്ടും മരിക്കാത്ത കുതിരവട്ടം പപ്പു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/02-25-tribute-kuthiravattam-pappu-2-aid0166.html">Next »</a></li></ul>
Kuthiravattam Pappu
കോഴിക്കോടിനേയും താമരശ്ശേരിയേയും വിശ്വപ്രസിദ്ധമാക്കിയ കുതിരവട്ടം പപ്പു ഓര്‍മ്മയായിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്നു. ലോകത്തിന്റെ ഏതുഭാഗത്തുള്ള മലയാളിയും കോഴിക്കോട്ടുകാരനോട് സിനിമയെ കുറിച്ച് അഞ്ചു മിനിട്ട്
സംസാരിക്കുമ്പോള്‍ അതില്‍ താമരശ്ശേരി ചുരം വന്നിരിക്കും.

പപ്പുവിനെ ഇന്നും സജ്ജീവമായ് ഓര്‍മ്മയില്‍ നിര്‍ത്തുവാന്‍ അത്രമേല്‍ പര്യാപ്തമായിരുന്നു വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ ഈ സംഭാഷണശകലം. മിമിക്രി സ്‌റേജുകളില്‍ ഇന്നും സജീവമാണ് കുതിരവട്ടം പപ്പു.വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗ്ഗവീനിലയ (സംവിധാനം എ.വിന്‍സെന്റ്) ത്തിലെ കഥാപാത്രത്തിന്റെ പേരായ കുതിരവട്ടം പപ്പുവിനെയാണ് പത്മദളാക്ഷന്‍ എന്ന ഈ കോഴിക്കോട്ടുകാരന്‍ പിന്നീട് കൂടെ കൂട്ടിയത്.

കുട്ടിക്കാലത്തെ നാടക അഭിനയത്തില്‍ താല്പര്യം പ്രകടിപ്പിച്ച പത്മദളാക്ഷന്റെ ആദ്യത്തെ മികച്ച നാടക പ്രകടനം പതിനേഴാം വയസ്സിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ നാടകത്തിന്റെ നട്ടെല്ലുകളിലൊരാളായ് പപ്പു വളര്‍ന്നു. കുഞ്ഞാണ്ടി,
തിക്കോടിയന്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, കെ.ടി. മുഹമ്മദ് എന്നിവരുടെ ടീമില്‍ സജീവമായിരുന്ന പപ്പു ആയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

പ്രൊഫഷണല്‍ നാടകങ്ങള്‍ എന്ന് പറയുന്നവ ചുരുക്കമായിരുന്നു അതില്‍ പ്രധാനമാണ് സമസ്യ, മനസ്സ് തുടങ്ങിയവ.സിനിമ
സംവിധായകരായ രാമു കാര്യാട്ടിന്റേയും എ.വിന്‍സന്റിന്റേയും ശ്രദ്ധയില്‍ പെട്ട പപ്പുവിന് നാടക അഭിനയം സിനിമയിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു മൂടുപടം എന്ന ആദ്യ ചിത്രത്തിലൂടെ.ഭാര്‍ഗ്ഗവീനിലയത്തിലൂടെയാണ് കുതിരവട്ടം പപ്പു ശ്രദ്ധിക്കപ്പെടുന്നത്.

അടുത്ത പേജില്‍
അവഗണിക്കപ്പെട്ട ഹാസ്യനടന്‍

<ul id="pagination-digg"><li class="next"><a href="/news/02-25-tribute-kuthiravattam-pappu-2-aid0166.html">Next »</a></li></ul>

English summary
Kozhikode's street still tell the stories of how Padmadalakshan became the "Kuthiravattam Pappu" of Malayalam cinema. Kozhikode - Kuthiravattam "Panakattuveetil's" Raman and Devi's son's life was hard on him as a begginner.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X