»   » ക്രിക്കറ്റിനെ വെല്ലുവിളിച്ച് 3 സിനിമകള്‍

ക്രിക്കറ്റിനെ വെല്ലുവിളിച്ച് 3 സിനിമകള്‍

Posted By:
Subscribe to Filmibeat Malayalam
Christian Brothers
ഇന്ത്യയും കേരളവും ലോകകപ്പ് ക്രിക്കറ്റ് ലഹരിയില്‍ മുങ്ങിത്താഴുന്ന മാര്‍ച്ച് മാസത്തിന്‍ മൂന്ന് വന്‍ ചിത്രങ്ങള്‍ റിലീസിന് തയാറെടുക്കുന്നു. ഏറെ വൈകിയ മോഹന്‍ലാല്‍-ജോഷി ടീമിന്റെ മള്‍ട്ടിസ്റ്റാര്‍ മൂവി ക്രിസ്ത്യ ബ്രദേഴ്‌സാണ് ഇതില്‍ ആദ്യം.

സുരേഷ് ഗോപി, ദിലീപ്, ശരത്കുമാര്‍ കനിഹ, ലക്ഷ്മി റായി, ലക്ഷ്മി ഗോപാലസ്വാമി എന്നിങ്ങനെ വന്‍താരനിര ഒന്നിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രം മാര്‍ച്ച് 10ന് തിയറ്ററുകളിലെത്തും. ലോകമൊട്ടാകെ 300 തിയറ്ററുകളില്‍ റിലീസ് ചെയ്ത് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് സംഭവമാക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്.

ലാലിന്റെ മറ്റൊരു മള്‍ട്ടിസ്റ്റാര്‍ മൂവിയായ ചൈനാ ടൗണിന്റെ റിലീസും മാര്‍ച്ചില്‍ തന്നെയാണ് തീരുമാനിച്ചിരിയ്ക്കുന്നത്. ലാലിനൊപ്പം ദിലീപിനെയും ജയറാമിനെയും ഒന്നിപ്പിച്ച് റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കുന്ന ചൈനാ ടൗണ്‍ മാര്‍ച്ച് 30നാണ് ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ലാലിന്റെ രണ്ട് മള്‍ട്ടി സ്റ്റാര്‍ മൂവികള്‍ ഒരു മാസം റിലീസ് ചെയ്യുകയെന്ന പ്രത്യേകതയും ഈ മാര്‍ച്ചിനുണ്ടാവും.

സ്‌കൂള്‍ പരീക്ഷകളുടെ കൂടി മാസമായ മാര്‍ച്ചിന്റെ അവസാന നാളുകളില്‍ പൃഥ്വിരാജിന്റെ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയും ലാല്‍ സിനിമകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി തിയറ്ററുകളിലെത്തും. 20 കോടി മുടക്കി തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ഉറുമി നാല് ഭാഷകളിലാണ് റിലീസ് ചെയ്യുക. ബോളിവുഡ് ഹോട്ട് ജെനീലിയ നായികയാവുന്ന ഉറുമിയില്‍ വിദ്യാ ബാലന്‍, തബു, വിദ്യാ ബാലന്‍, ആര്യ, പ്രഭുദേവ എന്നിങ്ങനെ വന്‍താര നിരയാണ് അഭിനയിച്ചിരിയ്ക്കുന്നത്.

ക്രിക്കറ്റ് ലഹരിയും പരീക്ഷാക്കാലവും നേരിട്ടെത്തുന്ന സിനിമകള്‍ ഏപ്രിലില്‍ വിഷു സീസണിലും ഫേവറിറ്റായി തുടരുമെന്നാണ് കരുതപ്പെടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam