»   » ചൈനയിലും 3 ഇഡിയറ്റ്‌സ് സൂപ്പര്‍ഹിറ്റ്

ചൈനയിലും 3 ഇഡിയറ്റ്‌സ് സൂപ്പര്‍ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
3 Idiots
ബോളിവുഡില്‍ ചരിത്രവിജയം തീര്‍ത്ത 3 ഇഡിയറ്റ്‌സ് എന്ന ചിത്രത്തിന് ചൈനയിലും നിറയെ ആരാധകര്‍. ചിത്രം മന്‍ഡാരിന്‍ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്തതാണ് ചൈനക്കാര്‍ക്കും ചിത്രം ആസ്വദിയ്ക്കാന്‍ വഴിയൊരുക്കിയത്. ഈ വര്‍ഷം ആദ്യമാണ് ചിത്രം ചൈനയില്‍ റിലീസ് ചെയ്തത്.

ഇതിനോടകം ഏതാണ്ട് 1.3 ലക്ഷം ചൈനക്കാര്‍ ചിത്രം കണ്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. ഞാന്‍ ഫ്രണ്ട്‌സിനൊപ്പം ചിത്രം കണ്ടു. ചിത്രത്തിന്റെ സ്റ്റോറി വളരെ മോട്ടിവേറ്റിങ് ആണ്-ഷാന്‍സി യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയായ റൂത്ത് പറയുന്നു. ചിത്രം വളരെ ഇഷ്ടപ്പെട്ടെങ്കിലും ചിത്രത്തിന്റെ ഹിന്ദി പേര് ഓര്‍ത്തെടുക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. എങ്കിലും ചിത്രത്തിലെ മൂന്ന് 'ഇഡിയറ്റു'കളേയും അവര്‍ നെഞ്ചിലേറ്റി കഴിഞ്ഞു.

സിനിമയുടെ പേരില്‍ മാത്രമല്ല അവര്‍ ഇന്ത്യയെ ഓര്‍ക്കുന്നത്. അവരില്‍ പലരും മഹാത്മാ ഗാന്ധിയുടെ കടുത്ത ആരാധകരാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്യം നേടിത്തരുന്നതില്‍ ഗാന്ധി വഹിച്ച പങ്കിനെ കുറിച്ചെല്ലാം അവര്‍ കേട്ടിട്ടുണ്ട്. ഇതിനു പുറമേ ചൈനീസ് വിദ്യാര്‍ഥികളില്‍ പലരും ഇന്ത്യയില്‍ സോഫ്റ്റ് വെയര്‍ ടെക്‌നോളജി പഠിയ്ക്കാന്‍ വരണമെന്നും ആഗ്രഹിയ്ക്കുന്നു.

English summary

 Chandni Chowk to China may have the Bollywood's Sino connect in the title, but the Akshay Kumar-starrer didn't quite catch the Chinese students' imagination as Aamir Khan's Phunsukh Wangdu in Aamir Khan's 3 Idiots (San Ge Sha Gua) has.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam