»   » 22 ഫീമെയില്‍ കോട്ടയത്തിന് തുടക്കം

22 ഫീമെയില്‍ കോട്ടയത്തിന് തുടക്കം

Posted By:
Subscribe to Filmibeat Malayalam
22 Female Kottayam!
സാള്‍ട്ട് ആന്റ് പെപ്പര്‍ സൂപ്പര്‍ ഹിറ്റായതിന് ശേഷം ആഷിക് അബുവിന്റെ അടുത്ത ചിത്രമേതെന്ന ആകാംക്ഷയിലായിരുന്നു മോളിവുഡ് പ്രേക്ഷകര്‍. മമ്മൂട്ടിയെ നായകനാക്കി ഗ്യാങ്‌സറ്റര്‍ എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്ന ആഷിക് ഇത് ചെയ്യാതെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രം പ്രഖ്യാപിയ്ക്കുകയും അത് തുടങ്ങിവെയ്ക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ഇടുക്കി ഗോള്‍ഡും ഫ്രീസ് ചെയ്ത യുവസംവിധായകന്‍ പുതിയ സിനിമ തുടങ്ങിയിരിക്കുകയാണ്.

22 ഫീമെയില്‍ കോട്ടയം എന്ന പേരിലൊരുക്കുന്ന ചിത്രത്തിന്റെ പൂജ നവംബര്‍ ഒന്നിന് നടത്തിയാണ് ആഷിക് ഏവരെയും അമ്പരിപ്പിച്ചിരിയ്ക്കുന്നത്. ഫഹദ് ഫാസിലും റിമ കല്ലിങ്ങലും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന് അവിയല്‍ ഗ്രൂപ്പാണ് സംഗീതമൊരുക്കുന്നത്.

നായികാപ്രാധാന്യമുളള്ള റൊമാന്റിക് ത്രില്ലര്‍ ചിത്രത്തില്‍ തെരേസ എബ്രഹാമെന്ന കഥാപാത്രത്തെയാണ് റിമ അവതരിപ്പിയ്ക്കുന്നത്. 22 ഫീമെയില്‍ കോട്ടയമെന്ന പേരിനൊപ്പം നോ ബുള്‍ഷിറ്റെന്ന പ്രോവോക്കേറ്റീവ് ടാഗ് ലൈനും ചേര്‍ത്ത് സിനിമയെക്കുറിച്ച് ആകാംക്ഷയുണര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

English summary
The pooja launch of Salt & Pepper fame Aashiq Abu's next film titled provocatively 22 Female Kottayam! Fahad Fazil and Rima Kallingal play the lead in the film. The music group Avial will be jamming at the inaugural launch of the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam