»   » ബ്രദേഴ്സിനൊപ്പം ചേരാന്‍ അര്‍ജ്ജുനില്ല?

ബ്രദേഴ്സിനൊപ്പം ചേരാന്‍ അര്‍ജ്ജുനില്ല?

Subscribe to Filmibeat Malayalam
Arjun
ഷൂട്ടിങ്‌ തുടങ്ങും മുമ്പെ പ്രതിസന്ധിയിലായ ജോഷിയുടെ മള്‍ട്ടിസ്‌റ്റാര്‍ ചിത്രത്തില്‍ കോളിവുഡ്‌ ആക്ഷന്‍ ഹീറോ അര്‍ജ്ജുന്‍ ഉണ്ടാവില്ലെന്ന്‌ റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ ഒരു തമിഴ്‌ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അര്‍ജ്ജുന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഇത്‌ സംബന്ധിച്ച്‌ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ്‌ അര്‍ജ്ജുന്‍ പറയുന്നത്‌. കഴിഞ്ഞയാഴ്‌ച കൊച്ചിയില്‍ നടന്ന പൂജാ ചടങ്ങില്‍ അര്‍ജ്ജുന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം താനറിഞ്ഞിട്ടില്ലെന്നാണ്‌ അര്‍ജ്ജുന്റെ വിശദീകരണം.

സമാനമായ പ്രശനത്തില്‍ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സില്‍ നിന്ന്‌ യുവതാരം പൃഥ്വിരാജ്‌ നേരത്തെ പിന്‍മാറിയുന്നു. തന്റെ അനുവാദം കൂടാതെ തന്റെ പേരുള്‍പ്പെടുത്തി സിനിമ പ്രഖ്യാപിച്ചത്‌ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്‌ പൃഥ്വിരാജ്‌ ചിത്രത്തില്‍ നിന്ന്‌ പിന്‍മാറിയത്‌. പകരം ദിലീപിനെ ഉള്‍പ്പെടുത്തിയാണ്‌ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതിന്‌ മറുപടി നല്‍ികയത്‌.

ബജറ്റുമായി ബന്ധപ്പെട്ട്‌ ചിത്രത്തിനെതിരെ രംഗത്തെത്തിയ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനുമായി തര്‍ക്കം മുറുകുന്നതിനിടെയാണ്‌ നടന്‍മാരുടെ പിന്‍മാറ്റം.

ബജറ്റ്‌ മൂന്നരക്കോടിക്ക്‌ മേല്‍ കവിയരുതെന്ന പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെ നിബന്ധന ലംഘിയ്‌ക്കുന്നുവെന്നാണ്‌ സിനിമയ്‌ക്ക്‌ നേരെ ഉയര്‍ന്ന ആരോപണം. ഇക്കാര്യത്തില്‍ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിന്റെ നിര്‍മാതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കും പിന്തുണയേകി താരങ്ങളും സാങ്കേതിക വിദഗ്‌ധരും രംഗത്തെത്തിയത്‌ പ്രശ്‌നം സങ്കീര്‍ണമാക്കി. തര്‍ക്കപരിഹാരത്തിനായി ചൊവ്വാഴ്‌ച വിവിധ ചലച്ചിത്ര സംഘടനകളുടെ യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്‌. ഇതില്‍ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിന്റെ ഭാവി നിശ്ചിയ്‌ക്കപ്പെടുമെന്നാണ്‌ കരുതുന്നത്‌. വര്‍ണചിത്ര സുബൈറും മെഡിമിക്‌സ്‌ അനൂപും ചേര്‍ന്നാണ്‌ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ നിര്‍മ്മിയ്‌ക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam