»   » മമ്മൂട്ടിയ്ക്ക് വീണ്ടും ഡി ലിറ്റ്

മമ്മൂട്ടിയ്ക്ക് വീണ്ടും ഡി ലിറ്റ്

Posted By:
Subscribe to Filmibeat Malayalam
Mammootty
സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ ലക്ഷ്മി, ചരിത്രകാരന്‍ ഡോക്ടര്‍ ഇര്‍ഫാന്‍ ഹബീബ്, നടന്‍ മമ്മൂട്ടി എന്നിവര്‍ക്ക് കോഴിക്കോട് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. സര്‍വകലാശാലാ കാമ്പസില്‍ ഒരുക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണറും ചാന്‍സലറുമായി ആര്‍എസ്. ഗവായ് ഡിലിറ്റ് ബിരുദം സമ്മാനിച്ചു. ബിരുദം സ്വീകരിക്കാന്‍ മമ്മൂട്ടി മാത്രമാണ് നേരിട്ടെത്തിയത്.

ശാരീരികാവശതകള്‍ ഉള്ളതിനാല്‍ ക്യാപ്റ്റന്‍ ലക്ഷ്മിക്കും ഇര്‍ഫാന്‍ ഹബീബിനും വേണ്ടി അവരുടെ പ്രതിനിധികളാണ് ബഹുമതി ഏറ്റുവാങ്ങിയത്. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധനയ്ക്കും പ്രത്യേക സെനറ്റ് യോഗത്തിനും ശേഷമാണ് ബഹുമതിദാനചടങ്ങ് നടന്നത്.

തുടര്‍ന്ന് മമ്മൂട്ടി മറുപടി പ്രസംഗം നടത്തി. ക്യാപ്റ്റന്‍ ലക്ഷ്മിക്കും ഇര്‍ഫാന്‍ ഹബീബിനും വേണ്ടി അവര്‍ എഴുതി തയ്യാറാക്കിയ പ്രസംഗം പ്രതിനിധികള്‍ വായിച്ചു. ആയിരക്കണക്കിന് പേരാണ് ബിരുദദാനചടങ്ങ് കാണാന്‍ കാമ്പസിലെത്തിയത്.

English summary
The University of Calicut will confer honorary Doctor of Letters (D.Litt.) degrees on film actor Mammootty, freedom fighter Captain Lakshmi Sahgal, and historian Irfan Habib at a special convocation to be held on the campus on Thursday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam