»   » സൂപ്പര്‍ഹിറ്റായാലും കാസനോവ രക്ഷപ്പെടുമോ?

സൂപ്പര്‍ഹിറ്റായാലും കാസനോവ രക്ഷപ്പെടുമോ?

Posted By:
Subscribe to Filmibeat Malayalam
Casanova
മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവ സൂപ്പര്‍ഹിറ്റായാലും കോടികള്‍ നഷ്ടംവരുത്തുമെന്ന് അണിയറ സംസാരം. ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത രീതിയില്‍ കണക്കുകൂട്ടുകയാണെങ്കില്‍ നഷ്ടം നാലുകോടിയായിരിക്കുമെന്നാണ് അടക്കം പറച്ചില്‍. വര്‍ഷാവസാാനം പുറത്തിറങ്ങുമ്പോള്‍ നഷ്ടം എത്രയായിരിക്കുമെന്ന് പറയാനാവാത്ത അവസ്ഥയിലാണ്.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ സിജെ റോയി നിര്‍മ്മിക്കുന്ന ഈ പടം എന്നു പുറത്തിറങ്ങുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ ഉത്തരം പറയാന്‍ കഴിയില്ല. രാജ്യത്തിനകത്തും പുറത്തും വച്ച് ഷൂട്ട് ചെയ്ത സിനിമയുടെ 75 ശതമാനം ജോലികള്‍ മാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളൂ. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണിത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മികച്ച വിജയം നേടിയാല്‍ പോലും മുടക്കുമുതല്‍ എളുപ്പത്തിലൊന്നും തിരിച്ചുകിട്ടില്ല.

ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ജഗതി ശ്രീകുമാര്‍, ശങ്കര്‍, സായ്കുമാര്‍, റിയാസ് ഖാന്‍, അഭിലാഷ്, അര്‍ജുന്‍, വിക്രം, ശ്രേയാ ശരണ്‍, ലക്ഷ്മി റോയ്, റോമ, സഞ്ജന, ഡിംപിള്‍ എന്നിവരാണ് മറ്റു പ്രമുഖതാരങ്ങള്‍. ആശീര്‍വാദ് ത്രൂ മാസ്‌ലാബാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.

English summary
The multi crore mohanlal's picture Casanova will be a flop in box office?
Please Wait while comments are loading...

Malayalam Photos

Go to : More Photos