വിമലയ്ക്ക് പകരം ചാര്‍മ്മി

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതിന് ശേഷമാണ് വിമലയെ മാറ്റി ചാര്‍മ്മിയെ നായികയാക്കിയത്. തെലുങ്ക് സിനിമാലോകത്ത് കാലുറപ്പിയ്ക്കാനുള്ള വിമലയുടെ ശ്രമങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയേറ്റിരിയ്ക്കുകയാണ.
വി സമുദ്ര സംവിധാനം ചെയ്യുന്ന ആക്ഷന്‍ മൂവിയില്‍ ശ്രീകാന്ത് ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിയ്ക്കുന്നത്. ഹൈദരാബാദില്‍ ഷൂട്ടിങ് നടക്കുന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് ശ്രീകാന്ത് ദേവാണ്. എം സുധാകര്‍ നിര്‍മ്മിയ്ക്കുന്ന ചിത്രം ജൂലൈ അവസാനത്തോടെ തിയറ്ററുകളിലെത്തും.


Click it and Unblock the Notifications











