»   » ജൂനിയര്‍ ചിരഞ്ജീവിയ്ക്ക് കല്യാണം

ജൂനിയര്‍ ചിരഞ്ജീവിയ്ക്ക് കല്യാണം

Posted By:
Subscribe to Filmibeat Malayalam
Ram-charan-upasana
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരവും രാഷ്ട്രീയക്കാരനുമായ ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചണ്‍ തേജയുടെ വിവാഹം നിശ്ചയിച്ചു. ദീര്‍ഘകാലമായി തേജയുടെ കൂട്ടുകാരിയായ കാമിനെനി ഉപാസന തന്നെയാണ് വധു. ഹൈദരാബാദ് നഗരത്തിനടുത്തുള്ള ഒരു ഫാം ഹൗസില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ആന്ധ്രയിലെ രണ്ടു പ്രമുഖ കുടുംബങ്ങളുടെ ഒന്നിക്കല്‍ കൂടിയായിരുന്നു ഇത്.

രാജ്യത്തെ ഏറ്റവും പ്രശസ്തമായ അപ്പോളോ ഹോസ്പിറ്റല്‍ ശൃംഖലയുടെ ചെയര്‍മാനായ പ്രതാപ് സി റെഡ്ഡിയുടെ കൊച്ചുമകളാണ് ഉപാസന. രാഷ്ട്രീയനേതാക്കളും സിനിമാതാരങ്ങളും അടക്കം വിഐപികളുടെ ഒരു വന്‍ നിര തന്നെ റെഡ്ഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ടെംപിള്‍ ട്രീ ഫാം ഹൗസിലെത്തിയിരുന്നു.

മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി, സ്പീക്കര്‍ എന്‍ മനോഹര്‍, കേന്ദ്രസഹമന്ത്രി ഡി പുരന്തരേശ്വരി, ടിഡിപി നേതാവ് എന്‍ ചന്ദ്രബാബു നായിഡു, മന്ത്രിമാര്‍, വെറ്ററന്‍ താരം നാഗേശ്വറ റാവു, നാഗാര്‍ജുന, മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, മുരളി മോഹന്‍ എന്നിവരും പങ്കെടുത്തു. ഡല്‍ഹിയിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ചടങ്ങുകള്‍ നിയന്ത്രിച്ചത്. തായ്‌ലാന്‍ഡില്‍ നിന്നുള്ള പ്രത്യേക പൂക്കള്‍ കൊണ്ട് അലങ്കരിച്ച വേദി ഏറെ ശ്രദ്ധിക്കപ്പെട്ടു.

English summary
Young Telugu actor and son of actor-turned-politician Chiranjeevi, Ram Charan Teja was engaged to his long-time girlfriend Kamineni Upasana at a lavish ceremony held at a farm house on the city outskirts Thursday night.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam