»   » ക്രിസ്ത്യന്‍ ബ്രദേഴ്സിന്റ ഷൂട്ടിങ് തടസ്സപ്പെടുത്തി

ക്രിസ്ത്യന്‍ ബ്രദേഴ്സിന്റ ഷൂട്ടിങ് തടസ്സപ്പെടുത്തി

Posted By:
Subscribe to Filmibeat Malayalam
Christian Brothers
മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്താന്‍ ശ്രമം. നടന്‍ തിലകന്റെ ആളുകളാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സംഘം യുവാക്കളാണ് ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തടസ്സപ്പെടുത്തിയത്.

തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ഇടക്കൊച്ചിയിലെ കളപ്പുരയ്ക്കല്‍ ഹൗസിലെ ലൊക്കേഷനിലെത്തിയ നാലംഗ സംഘം തിലകനെ അഭിനയിപ്പിയ്ക്കാതെ ഷൂട്ടിങ് തുടരാന്‍ പറ്റില്ല എന്ന് ഭീഷണി മുഴക്കിയതായി സെറ്റിലുണ്ടായിരുന്നവര്‍ പറഞ്ഞു.

സംവിധായകന്‍ ജോഷിയും നടന്‍മാരായ മോഹന്‍ലാല്‍, സുരേഷ് ഗോപി നടി കനിഹ തുടങ്ങിയവര്‍ ഈ സമയം സെറ്റിലുണ്ടായിരുന്നു. ഷൂട്ടിങ് നടക്കുന്ന വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ച സംഘം സംവിധായകനെയും നടന്‍മാരെയും കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്‌സ് മോഹന്‍ എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. തിലകനെ മനപൂര്‍വം ഒഴിവാക്കിയതല്ലെന്ന് മോഹന്‍ പറഞ്ഞെങ്കിലും യുവാക്കള്‍ തൃപ്തരായില്ല. തുടര്‍ന്ന് പൊലീസിനെ വിളിച്ചതോടെ വീണ്ടും വരുമെന്ന താക്കീതോടെ ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നു.

തങ്ങള്‍ സിനിമാപ്രവര്‍ത്തകരാണെന്ന് നേരത്തെ യുവാക്കള്‍ പറഞ്ഞിരുന്നു. എന്നാലിവരെ സിനിമാ മേഖലയില്‍ മുന്‍പ് കണ്ടിട്ടില്ലെന്ന് ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ നിര്‍മാതാവ് സുബൈറും സാങ്കേതിക പ്രവര്‍ത്തകരും പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണ് ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam