»   » ജ്യോതിര്‍മയിയ്ക്ക് വിവാഹമോചനം അനുവദിച്ചു

ജ്യോതിര്‍മയിയ്ക്ക് വിവാഹമോചനം അനുവദിച്ചു

Posted By:
Subscribe to Filmibeat Malayalam
Jyothirmayi
ചലച്ചിത്രതാരം ജ്യോതിര്‍മയിയ്ക്ക് കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാന്തും സംയുക്തമായിട്ടായിരുന്നു കോടതിയില്‍ വിവാഹമോചനം ഹര്‍ജി നല്‍കിയത്.

പരസ്പരം ഒത്തുപോകാനാവാത്ത പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും വിവാഹമോചനം തേടിയത്. കഴിഞ്ഞദിവസം നടന്ന കൗണ്‍സലിങില്‍ യോജിപ്പ് സാധ്യമാകില്ലെന്ന് വ്യക്തമായതോടെയാണ് കുടുംബക്കോടതി ജഡ്ജി ജോസഫ് തെക്കേ കുരുവിനാല്‍ നിയമപ്രകാരം വിവാഹമോചനം അനുവദിച്ചിത്.

2004ലാണ് ജ്യോതിര്‍മയിയും ഐ.ടി. എന്‍ജിനീയറായ നിഷാന്തും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷമാണ് ജ്യോതിര്‍മിയ അന്യഭാഷകളിലും ശ്രദ്ധിക്കപ്പെട്ടത്. മീശമാധവന്‍, പട്ടാളം, ഭവം, മൂന്നാമതൊരാള്‍, എന്റെ വീട് അപ്പുവിന്റെയും, അന്യര്‍ തുടങ്ങി ഇരുപതോളം മലയാളസിനിമകളിലും തമിഴ്, തെലുങ്ക്‌സിനിമകളിലും ജ്യോതിര്‍മയി അഭിനയിച്ചിട്ടുണ്ട്.

English summary
Jyothirmayi, a Mollywood actor, on Saturday got divorce from her husband Nishanth Kumar, to whom she was married for seven years,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam